Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ മന്ത്രി ദാമോദരൻ കാളാശേരി അന്തരിച്ചു; അന്ത്യം എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ; സംസ്‌കാരം ശനിയാഴ്ച ചേർത്തലയിലെ വീട്ടുവളപ്പിൽ

മുൻ മന്ത്രി ദാമോദരൻ കാളാശേരി അന്തരിച്ചു; അന്ത്യം എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ; സംസ്‌കാരം ശനിയാഴ്ച ചേർത്തലയിലെ വീട്ടുവളപ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ദാമോദരൻ കാളാശ്ശേരി (88 വയസ്സ്) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഇന്നു രാവിലെയാണ് അന്തരിച്ചത്. ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചേർത്തല പതിനൊന്നാം മൈലിൽ ഉള്ള വീട്ടുവളപ്പിൽ നടക്കും. പിന്നോക്ക-ദളിത് വിഭാഗങ്ങൾക്കും സാധാരണക്കാർക്കും വേണ്ടി എക്കാലത്തും പോരാടിയിട്ടുള്ള നേതാവാണ് കാളാശ്ശേരി.

കെപിസിസി മുൻ ജനറൽ സെക്രട്ടറി കൂടിയായ ദാമോദരൻ കാളാശേരി പന്തളം മണ്ഡലത്തെ പ്രതിനിധീകരിക്കുകയും പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയാവുകയും ചെയ്തു.1930 മാർച്ച് 8-ന് കുഞ്ചൻ വൈദ്യരുടെയും ചീരയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. ഭാരതീയ അധഃകൃതവർഗ ലീഗിന്റെ ശാഖകൾ രൂപീകരിച്ച് രാഷ്ട്രീയരംഗത്ത് സജീവമായി. പിന്നീട് കോൺഗ്രസിൽ സംസ്ഥാനത്തെ പ്രധാന നേതാക്കളിൽ ഒരാളായി. എഐസിസി അംഗമെന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

1970 ൽ അന്നത്തെ ഇടതുകോട്ടയായ പന്തളം നിയമസഭാ മണ്ഡലത്തിൽ നിന്ന് പശുവും കിടാവും ചിഹ്നത്തിൽ മൽസരിച്ച് സിപിഎമ്മിലെ പി.കെ.കുഞ്ഞച്ചനെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലെ കന്നിപ്രവേശം. 1977 ൽ വീണ്ടും പന്തളത്തു നിന്ന് നിയമസഭയിലെത്തി. 85 ൽ സി.കെ.കുമാരനോട് പരാജയപ്പെട്ടു. എംഎൽഎയായി രണ്ടാമൂഴത്തിൽ പി.കെ. വാസുദേവൻ നായരുടെ മന്ത്രിസഭയിൽ ഹരിജന, സാമൂഹികക്ഷേമ മന്ത്രിയായി. പട്ടികജാതിക്കാർക്ക് പിഎസ്‌സി അപേക്ഷാഫോം സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യൻകാളി പ്രതിമ സ്ഥാപിച്ചതും കാളാശേരി മന്ത്രിയായിരിക്കെയാണ്. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം ഭാരത്ധ്വനി ആഴ്ചപ്പതിപ്പിന്റെയും രാഷട്രശബദം ദ്വൈവാരികയുടെയും പ്രിന്ററും പബ്ലിഷറുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP