Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ മന്ത്രിയും സിപിഎം നേതാവുമായ വി.ജെ തങ്കപ്പൻ അന്തരിച്ചു; 1983 മുതൽ തുടർച്ചയായി മൂന്നുതവണ നേമം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതാവ്; അന്ത്യം നെയ്യാറ്റിൻകരയിലെ വസതിയിൽ

മുൻ മന്ത്രിയും സിപിഎം നേതാവുമായ വി.ജെ തങ്കപ്പൻ അന്തരിച്ചു; 1983 മുതൽ തുടർച്ചയായി മൂന്നുതവണ നേമം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതാവ്; അന്ത്യം നെയ്യാറ്റിൻകരയിലെ വസതിയിൽ

മറുനാടൻ ഡെസ്‌ക്‌

 നെയ്യാറ്റിൻകര: മുൻ മന്ത്രിയും സിപിഎം നേതാവുമായ വി.ജെ തങ്കപ്പൻ(87) അന്തരിച്ചു. നെയ്യാറ്റിൻകരയിലെ വീട്ടിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.1987-91 കാലത്ത് നായനാർ മന്ത്രിസഭയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1983 മുതൽ തുടർച്ചയായി മൂന്നുതവണ നേമം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ നെയ്യാറ്റിൻകരയിൽ നിന്നും നിയമസഭയിലേക്ക് വിജയിച്ചു.

നെയ്യാറ്റിൻകര മുൻസിപ്പിൽ ചെയർമാൻ പദവിയും അലങ്കരിച്ചിട്ടുണ്ട്. 1983 ൽ ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ആദ്യമായി നിയമസഭാംഗമാകുന്നത്

നെയ്യാറ്റിൻകര അരളുമൂട്ടിൽ ജോൺസന്റെ മകനായി 1934 ഏപ്രിൽ 20നാണ് തങ്കപ്പന്റെ ജനനം. 1963ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങി. 196-79 വരെ നെയ്യാറ്റിൻകര നഗരസഭ കൗൺസിലറും 1979-84 വരെ ചെയർമാനും ആയി. ബെല്ലയാണ് ഭാര്യ. ഒരു പെൺകുട്ടി ഉൾപ്പെടെ നാലു മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP