Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ റഹീം കുഴഞ്ഞ് വീണ് മരിച്ചു; സംഭവം മാഹി പുത്തലം ക്ഷേത്രത്തിൽ ഗാന്ധി സ്മൃതിയാത്രാ സമാപന ചടങ്ങിൽ പ്രസംഗിക്കവേ

ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ റഹീം കുഴഞ്ഞ് വീണ് മരിച്ചു; സംഭവം മാഹി പുത്തലം ക്ഷേത്രത്തിൽ ഗാന്ധി സ്മൃതിയാത്രാ സമാപന ചടങ്ങിൽ പ്രസംഗിക്കവേ

രഞ്ജിത് ബാബു

കണ്ണൂർ: പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ കെ.പി. എ. റഹീം (69) പ്രസംഗ മധ്യേ കുഴഞ്ഞ് വീണു മരിച്ചു. ഗാന്ധി സ്മൃതിയാത്രാ സമാപന ചടങ്ങിൽ മാഹിയിൽ സംസാരിച്ചു കൊണ്ടിരിക്കേ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ മാഹി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാഹിയിലെ പുത്തലം ക്ഷേത്രത്തിൽ മഹാത്മാഗാന്ധി സന്ദർശനം നടത്തിയതിന്റെ 65 ാം വാർഷികത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതിയാത്രയുടെ സമാനചടങ്ങിൽ പ്രസംഗിക്കവേയാണ് റഹിം മാസ്റ്റർ കുഴഞ്ഞ് വീണത്. 1934 ജനുവരി 13 നാണ് ഗാന്ധിജി പുത്തലം ക്ഷേത്രത്തിലെത്തി ഹരിജനോത്ദ്ധാരണ ഫണ്ട് സമാഹരിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

പാനൂർ സ്വദേശിയായ കെ.പി.എ റഹിം കെ. കെ. വി. എച്ച്. എസ്. എസ്. റിട്ടയേർഡ് അദ്ധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമാണ്. കണ്ണൂർ ജില്ലാ ഗാന്ധി സെന്റിനറി മെമോറിയൽ സൊസൈറ്റിയുടെ സെക്രട്ടറിയായും സംഘാടകനായും ഏറെക്കാലം പ്രവർത്തിച്ചിരുന്നു. ഗാന്ധിയൻ പ്രഭാഷണങ്ങളിൽ അസാമാന്യ പാഠവം തെളിയിച്ച റഹിം മാസ്റ്റർ കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ സജീവമായിരുന്നു. ഒട്ടേറെ സുഹൃത്ത് വലയങ്ങൾക്ക് ഉടമയായിരുന്നു അദ്ദേഹം.

1948 ജൂൺ 1 ന് പാനൂരിനടുത്ത പൂത്തൂരിൽ പൈക്കാട്ട് അബൂബക്കറിന്റേയും കുഞ്ഞിപ്പറമ്പത്ത് കുഞ്ഞാമിനയുടേയും മകനായാണ് ജനനം. പാനൂർ സ്മൃതി എന്ന വസതിയിലാണ് താമസം. ഭാര്യ നഫീസ, മക്കൾ ജലീൽ(മസ്‌ക്കറ്റ്), ലൈല, കബീർ (ഇരുവരും അദ്ധ്യാപകർ എം. ഇ. എസ്. പബ്ലിക്ക് സ്‌ക്കൂൾ ചെണ്ടയാട്) , മരുമക്കൾ നാസർ (മട്ടന്നൂർ റൂറൽ സർവ്വീസ് സഹകരണ ബാങ്ക്), ജസ്മീല, ഷബ്നാസ്. മൃതദേഹം ഉച്ചയോടെ പാനൂരിലെ വസതിയിലേക്ക് കൊണ്ടു പോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP