Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടൻ ഓച്ചിറ ഗീഥാ സലാം അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ

നടൻ ഓച്ചിറ ഗീഥാ സലാം അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: പ്രശസ്ത നാടക ചലച്ചിത്ര നടൻ ഓച്ചിറ ഗീഥാ സലാം(75) പാറയിൽ പടീറ്റതിൽ, ഓച്ചിറ അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് വൈകിട്ട് നാലുണിയോടെയായിരുന്നു മരണം. 82 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

1980ൽ ഇറങ്ങിയ 'മാണി കോയ കുറുപ്പ് ' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. 1987ൽ തിരുവനന്തപുരം ആരാധനയുടെ ' അഭിമാനം 'നാടകത്തിലെ ഉസ്മാൻ കുട്ടി ഉസ്താദ് എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള കേരള സർക്കാർ അവാർഡും 2010 ൽ സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ഈ പറക്കും തളിക, കനക സിംഹാസനം, ലോകനാഥൻ ഐഎസ് തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: റഹുമത്ത് ബീവി. മക്കൾ: ഷഹീർ, ഷാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP