അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് ബുഷ് സീനിയർ അന്തരിച്ചു; വിട പറഞ്ഞതത് അമേരിക്കയുടെ 41ാമത് പ്രസിഡന്റായിരുന്ന വ്യക്തി; അന്ത്യം പാർക്കിങ്സൺ രോഗബാധിതനായി ചികിത്സയിലിരിക്കേ
December 01, 2018 | 10:49 AM IST | Permalink

സ്വന്തം ലേഖകൻ
വാഷിങ്ടൺ: യുഎസ് മുൻ പ്രസിഡന്റും മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റെ പിതാവുമായ ജോർജ്ജ് എച്ച് ഡബ്ല്യു ബുഷ് (ജോർജ് ബുഷ് സീനിയർ) അന്തരിച്ചു. 94 വയസായിരുന്നു. മകൻ ജോർജ്ജ് ബുഷാണ് മരണ വിവരം പുറത്തുവിട്ടത്. പാർക്കിങ്സൺ രോഗബാധിതനായ അദ്ദേഹം ഏറെക്കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. രക്തത്തിലുണ്ടായ അണുബാധയെ തുടർന്ന് ബുഷ് ചികിത്ലയിലായിരുന്നു.
രോഗബാധയെ തുടന്ന് വീല ചെയറിൽ കഴിയുന്ന സീനിയർ ട്രംപിനെ സമീപ കാലത്ത് ശ്വാസകോശ സംബന്ധമായ പ്രശനങ്ങളെ തുടർന്ന് പലതകവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജോർജ് ഹെർബർട്ട് വാക്കർ ബുഷ് എന്ന സീനിയർ ബുഷ് 1989 മുതൽ 1993 വരെ യുഎസ് പ്രസിഡന്റായിരുന്നു. അമേരിക്കയുടെ 41ാമത് പ്രസിഡന്റായിരുന്നു അദ്ദേഹം. യുഎസ് കോൺഗ്രസ് അംഗം, സിഐഎ ഡയറക്ടർ, റൊണാൾഡ് റീഗന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഗൾഫ് യുദ്ധകാലത്ത് അമേരിക്കൻ ഇടപെടൽ നടത്തിയ പ്രസിഡന്റും ബുഷ് ആയിരുന്നു.
അടുത്തിടെ ആഗോള തലത്തിലുയർന്ന മീടൂ ആരോപണങ്ങളിൽ ബുഷിനെതിരെയും ആരോപണം ഉയർന്നിരുന്നു. നാലു വർഷങ്ങൾക്കു മുൻപൊരു ടെലിവിഷൻ സീരിസിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ബുഷ് സീനിയർ തന്റെ പിറകിൽ തൊട്ടെന്ന് യുവനടി ഹീതെർ ലിൻഡ് ആണ് ആരോപിച്ചത്. ഈ സംഭവത്തിൽ അദ്ദേഹം മാപ്പു പറയുകയും ചെയ്തിരുന്നു.
എന്നാൽ തമാശയ്ക്കാണ് താൻ ലിൻഡിനോട് അത്തരത്തിൽ പെരുമാറിയതെന്ന് ബുഷ് പറഞ്ഞു. അത് ലിൻഡിന് അനിഷ്ടമുണ്ടാക്കിയെങ്കിൽ നിർവ്യാജം മാപ്പു ചോദിക്കുന്നു. വീൽചെയറിലിരിക്കുമ്ബോൾ അറിയാതെ കൈ നടിയുടെ പുറകിൽ തട്ടിയിരിക്കാം. എന്നാൽ തന്റെ പ്രവർത്തി ലിൻഡിന് അനിഷ്ടമുണ്ടാക്കിയതിൽ ആത്മാർഥമായി ക്ഷമാപണം നടത്തുന്നു ബുഷിന്റെ വക്താവ് പറയുകയുണ്ടായി.
