Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുൻ കേന്ദ്ര പ്രതിരോധ മന്ത്രി ജോർജ്ജ് ഫെർണാണ്ടസ് അന്തരിച്ചു; അന്ത്യം മറവിരോഗത്തെ തുടർന്ന് ദ്വീർഘകാലമായി ചികിത്സയിൽ കഴിയവേ; വിട വാങ്ങിയത് പ്രമുഖ സോഷ്യലിസ്റ്റും ജനതാ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായി വ്യക്തി; പാക്കിസ്ഥാനെ കെട്ടുകെട്ടിച്ച കാർഗിൽ യുദ്ധകാലത്തും പൊഖ്‌റാൻ ആണവ പരീക്ഷണ കാലത്തെയും പ്രതിരോധ മന്ത്രിയെന്ന നിലയിൽ ശ്രദ്ധേയൻ; ഇന്ദിരാഗാന്ധിയെ പോലും വിറപ്പിച്ച തൊഴിലാളി നേതാവ്

മുൻ കേന്ദ്ര പ്രതിരോധ മന്ത്രി ജോർജ്ജ് ഫെർണാണ്ടസ് അന്തരിച്ചു; അന്ത്യം മറവിരോഗത്തെ തുടർന്ന് ദ്വീർഘകാലമായി ചികിത്സയിൽ കഴിയവേ; വിട വാങ്ങിയത് പ്രമുഖ സോഷ്യലിസ്റ്റും ജനതാ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായി വ്യക്തി; പാക്കിസ്ഥാനെ കെട്ടുകെട്ടിച്ച കാർഗിൽ യുദ്ധകാലത്തും പൊഖ്‌റാൻ ആണവ പരീക്ഷണ കാലത്തെയും പ്രതിരോധ മന്ത്രിയെന്ന നിലയിൽ ശ്രദ്ധേയൻ; ഇന്ദിരാഗാന്ധിയെ പോലും വിറപ്പിച്ച തൊഴിലാളി നേതാവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ പ്രതിരേധ മന്ത്രിയും ജനതാ പാർട്ടി സ്ഥാപകാംഗവുമായ ജോർജ് ഫെർണാണ്ടസ്(88) അന്തരിച്ചു. ഏറെക്കാലമായി അൽഷിമേസ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പാർക്കിൻസൺസ് രോഗം കൂടി ആയപ്പോൾ അദ്ദേഹം ഓർമ്മ നഷ്ടമായി ദുരിതാവസ്ഥയിലായിരുന്നു ഡൽഹിയിൽ ജീവിച്ചിരുന്നത്. 14-ാം ലോക്സഭയിൽ അംഗമായ അദ്ദേഹം എൻ.ഡി.എ സർക്കാരിൽ പ്രതിരോധ മന്ത്രിയായി. പിന്നീട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 2009-2010 കാലയളവിൽ ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

പത്രപ്രവർത്തകനും പിന്നീട് രാഷ്ട്രായ നേതാവുമായി മാറിയ ജോർജ് ഫെർണാണ്ടസ് 1930 ജൂൺ മൂന്നിന് മംഗലാപുരത്താണ് ജനിച്ചത്. ദക്ഷിണേന്ത്യയിൽ നിന്നും രാഷ്ട്രീയത്തിൽ ഇറങ്ങി ഉത്തരേന്ത്യ കീഴടക്കിയ മിടുക്കനായിരുന്നു ഫെർണാണ്ടസ്. അടിയന്തരാവസ്ഥ കാലത്ത് പ്രക്ഷോഭം നയിച്ച് ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. പിൽക്കാലത്ത് വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്നപ്പോഴും അദ്ദേഹത്തെ തേടി വിവാദങ്ങൾ എത്തി. കാർഗിൽ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ട വ്യക്തികൂടിയാണ് ഫെർണാണ്ടസ്.

മുംബൈയിലെ തൊഴിലാളി ഐക്യത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മുംബൈയിൽ രാഷ്ട്രീയം പഠിച്ച്, ഗംഗാതടത്തിൽ പയറ്റിത്തെളിഞ്ഞ്, ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളായി വളർന്ന അദേഹം ന്യൂനപക്ഷ വിഭാഗത്തിൽനിന്ന് ഈ നിലയിലേക്ക് വളർന്ന അപൂർവം നേതാക്കളിൽ ഒരാളായിരുന്നു. ഇന്ദിര ഗാന്ധിയെപ്പോലും വിറപ്പിച്ച തൊഴിൽ സമരങ്ങൾക്ക് നേതൃത്വം നൽകുകയാണ് അദ്ദേഹം. അടിയന്തിരാവസ്ഥയിലെ പൗരാവകാശ നിഷേധങ്ങൾക്കെതിരെ നിർഭയം പോരാടിയ തീവ്രസോഷ്യലിസ്റ്റ് ആശയക്കാരനായിരുന്നു തുടക്കത്തിൽ ജോർജ്ജ് ഫെർണാണ്ടസ്.

കേന്ദ്രമന്ത്രിയായിരിക്കെ കൊക്കോകോളയുൾപ്പെടെയുള്ള കോർപറേറ്റ് കമ്പനികളോട് ഇന്ത്യ വിടാൻ കൽപിച്ച സാമ്രാജ്യത്വ വിരോധി, ആർഎസ്എസിനോട് മൃദുസമീപനം പുലർത്തിയതിന് ജനതാ പാർട്ടിയിൽ കലാപമുയർത്തിയ മതേതരവാദി എന്നിങ്ങനെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ ഉയർന്നുകേട്ട പേരായിരുന്നു ഫെർണാണ്ടസിന്റേത്. സമതാ പാർട്ടി സ്ഥാപകൻ കൂടിയാണ് അദ്ദേഹം. ഒടുവിൽ, ബിജെപി പാളയത്തിലേക്ക് ചേക്കേറിയ അദ്ദേഹം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ശിൽപിയും കൺവീനറുമായി മാറി.

മൊറാർജി ദേശായി മന്ത്രിസഭയിൽ വ്യവസായ വകുപ്പു മന്ത്രിയായിരിക്കെ കോർപറേറ്റു കമ്പനികളോട് ഇന്ത്യവിടാൻ നിർദ്ദേശിച്ച അദേഹം പിന്നീട് റെയിൽവെ വകുപ്പ് കൈകാര്യം ചെയ്യവെ കൊങ്കൺ റയിൽവെ യാഥാർഥ്യമാക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചു. പിന്നീട് വാജ്പേയി മന്ത്രിസഭയിൽ പ്രതിരോധ വകുപ്പു മന്ത്രിയായിരിക്കെയായിരുന്നു കാർഗിൽ യുദ്ധം. ശക്തമായ പോരാട്ടത്തിനൊടുവിൽ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചതോടെ അതും ചരിത്രമായി. പൊഖ്‌റാൻ ആണവ പരീക്ഷണ കാലത്തെ പ്രതിരോധ മന്ത്രി എന്ന നിലയിലും ശ്രദ്ധേയനാണ് ജോർജ്ജ് ഫെർണാണ്ടസ്.

1967 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുംബൈ കോൺഗ്രസിന്റെ തലവനായ എസ്.കെ പാട്ടീലിനെ അട്ടിമറിച്ച് ജയന്റ് കില്ലറായിട്ടാണ് ജോർജ് ഫർണാണ്ടസ് വരവറിയിച്ചത്. വി.പി സിങ് റെയിൽവെ മന്ത്രിയായിരിക്കെയാണ് കൊങ്കൺ റെയിൽവെ എന്ന ചരിത്രപദ്ധതിക്ക് അദ്ദേഹം തുടക്കം കുറിച്ചത്. ജനതാപാർട്ടിയുടെ പിളർപ്പോടെയാണ് അദ്ദേഹം വീഴ്ച തുടങ്ങുന്നത്.

അൽഷിമേഴ്സും പാർക്കിൻസൺസ് രോഗവും ബാധിച്ചതോടെ 2010ലാണ് അദ്ദേഹം പൊതുരംഗം വിട്ടത്. ഇതോടെ ക്രമേണ വാർത്തകളിൽ നിന്നും അദ്ദേഹം അപ്രത്യക്ഷനായി. ഡൽഹിയിലെ വസതിയിൽ ഒതുങ്ങിക്കഴിഞ്ഞ അദ്ദേഹത്തെ കുറിച്ച് പിന്നീട് വന്നത് അത്ര നല്ല വാർത്തകൾ ആയിരുന്നില്ല. അടുത്തലാകത്ത് അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചത് അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി ഭാര്യയും സുഹൃത്തുക്കളും തമ്മിലുള്ള അവകാശ തർക്കത്തിന്റെ പേരിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP