Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇഫ്താർ കഴിഞ്ഞു മടങ്ങിയ യുവാവ് ഷാർജയിൽ മരിച്ചത് കാറിടിച്ച്; കോട്ടയം ഏറ്റുമാനൂർ സ്വദേശി ഷാഹിൻ സ്വകാര്യ കമ്പനി ജീവനക്കാരൻ;മൃതദേഹം കണ്ടെത്തിയത് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ മോർച്ചറികളിൽ നടത്തിയ അന്വേഷണത്തിൽ

ഇഫ്താർ കഴിഞ്ഞു മടങ്ങിയ യുവാവ് ഷാർജയിൽ മരിച്ചത് കാറിടിച്ച്; കോട്ടയം ഏറ്റുമാനൂർ സ്വദേശി ഷാഹിൻ സ്വകാര്യ കമ്പനി ജീവനക്കാരൻ;മൃതദേഹം കണ്ടെത്തിയത് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ മോർച്ചറികളിൽ നടത്തിയ അന്വേഷണത്തിൽ

മറുനാടൻ ഡെസ്‌ക്‌

ദുബായ്;ദുബായിൽ ഇഫ്താർ പരിപാടികളിൽ പങ്കെടുത്ത ശേഷം ഷാർജയിലെ വീട്ടിലേക്കു മടങ്ങിയ മലയാളി വിദ്യാർത്ഥി കാറിടിച്ചു മരിച്ചു.കോട്ടയം ഏറ്റുമാനൂർ തകടിയിൽ നിഹാൽ ഷാഹിൻ (18) ആണു മരിച്ചത്. ഷാർജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഷാഹിൻ തകടിയിലിന്റെയും സലീനയുടെയും മകനാണു നിഹാൽ. 25 വർഷമായി ഷാർജയിൽ സ്ഥിര താമസക്കാരാണു ഇവർ. ദുബായ് സെൻട്രൽ സ്‌കൂളിൽ നിന്നു 12ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി കാത്തിരിക്കുകയായിരുന്നു. സഹോദരൻ: നിഹാദ് ഷാഹിൻ. സംസ്‌കാരം പിന്നീട്.

കഴിഞ്ഞ 23നു ദുബായ് പൊലീസും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ നിഹാലിനെക്കുറിച്ച് അറിവൊന്നും കിട്ടിയിരുന്നില്ല. തുടർന്ന് രക്ഷിതാക്കൾ മകനെ കാണുന്നില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ മോർച്ചറികളിൽ നടത്തിയ അന്വേഷണത്തിലാണ് അൽ നഹ്ദയിൽ നടന്ന അപകടത്തിൽ മരിച്ചതു നിഹാലാണെന്നു തിരിച്ചറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP