Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇൻസ്‌പെക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആലപ്പുഴ സ്വദേശിയായ ഡോ. റിജോ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്: എട്ടുവർഷമായി രഹസ്യാന്വേഷണവിഭാഗത്തിൽ പ്രവർത്തിക്കുന്ന റിജോ മരിച്ചത് കാസർഗോഡ് ജോലി നോക്കി പോരവെ

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇൻസ്‌പെക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആലപ്പുഴ സ്വദേശിയായ ഡോ. റിജോ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്: എട്ടുവർഷമായി രഹസ്യാന്വേഷണവിഭാഗത്തിൽ പ്രവർത്തിക്കുന്ന റിജോ മരിച്ചത് കാസർഗോഡ് ജോലി നോക്കി പോരവെ

സ്വന്തം ലേഖകൻ

ഉദുമ: കേന്ദ്ര രഹസ്യാന്വേഷണവിഭാഗം ഇൻസ്‌പെക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബ്യൂറോയിലെ ഇൻസ്‌പെക്ടറും ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടം ഫാത്തിമമന്ദിരത്തിൽ ഡോ. റിജോ ആഗ്‌നേയൽ ഫ്രാൻസിസ്(36) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കാറിനുള്ളിൽ വച്ചാണ് ഡോ. റിജോയുടെ മരണം സംഭവിച്ചത്. ഹോമിയോ മെഡിസിൻ ബിരുദധാരിയായ റിജോ കുറച്ച് നാളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച രാത്രി 11.40-ഓടെ ചന്ദ്രഗിരി റൂട്ടിൽ ബേക്കൽ ജങ്ഷനുസമീപം നിർത്തിയിട്ട കറിനുള്ളിൽ നിന്നാണ് മരിച്ച നിലയിൽ കിടക്കുന്ന റിജോയെ കണ്ടെത്തിയത്. കാർ കിടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുക ആയിരുന്നു. സ്റ്റാർട്ട് ചെയ്തിരുന്ന കാറിൽ ഇൻഡിക്കേറ്ററും പ്രവർത്തിച്ചിരുന്നു. കാഞ്ഞങ്ങാട്ടുനിന്ന് കാസർകോട്ടേക്കുള്ള ദിശയിലായിരുന്നു കാർ. വിവരമറിഞ്ഞെത്തിയ ബേക്കൽ പൊലീസ് ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കുറച്ചുനാളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞകൊല്ലം ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹത്തിന് ഈ വർഷം ഒന്നുകൂടി ചെയ്യേണ്ടിവരുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഉപദേശിച്ചിരുന്നതായി ബേക്കൽ പൊലീസ് അറിയിച്ചു.

എട്ടുവർഷമായി രഹസ്യാന്വേഷണവിഭാഗത്തിൽ പ്രവർത്തിക്കുന്നു. എൽ.ജെ.ഫ്രാൻസിസിന്റെയും ലൈല മേരി കൊച്ചുറാണിയുടെയും മകനാണ്. ഭാര്യ: ഡോ. ആർ.ലക്ഷ്മി. മകൾ: നികിത റിജോ (കാസർകോട് കേന്ദ്രീയ വിദ്യാലയം വിദ്യാർത്ഥിനി). സഹോദരി: റിജ ആൻ മേരി. വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരിയാരം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കുശേഷം ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP