Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ബെംഗലൂരുവിൽ മരിച്ച നിലയിൽ; കണ്ണൂർ സ്വദേശിയുടെ മൃതദ്ദേഹം കണ്ടെടുത്തത് വിജ്ഞാൻ നഗറിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ; മുറിയുടെ ജനൽ തുറന്ന് പരിശോധിച്ചപ്പോൾ കണ്ടത് യുവാവ് കമിഴ്ന്നു കിടക്കുന്നതെന്നും പൊലീസ്

മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ബെംഗലൂരുവിൽ മരിച്ച നിലയിൽ; കണ്ണൂർ സ്വദേശിയുടെ മൃതദ്ദേഹം കണ്ടെടുത്തത് വിജ്ഞാൻ നഗറിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ; മുറിയുടെ ജനൽ തുറന്ന് പരിശോധിച്ചപ്പോൾ കണ്ടത് യുവാവ് കമിഴ്ന്നു കിടക്കുന്നതെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ ബെംഗലൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്ന് സൗപർണികയിൽ സി.കെ. സന്ദീപ് ശശികുമാർ നമ്പ്യാ(30)രാണ് മരിച്ചത്. ഇയാൾ വിജ്ഞാൻ നഗറിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ താമസിച്ച് വരികയായിരുന്നു. സി.ജി.ഐ. കമ്പനിയിൽ സയന്റിഫിക് കൺസൾട്ടന്റായിരുന്നു സന്ദീപ്. ശനിയാഴ്‌ച്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽനിന്ന് സന്ദീപിന്റെ മൊബൈലിലേക്ക് ശനിയാഴ്ച വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. ഇതോടെ പരിഭ്രാന്തരായ വീട്ടുകാർ ബെംഗലൂരവിലുള്ള ബന്ധുവിനെ വിവരമറിയിക്കുകയും ഉച്ചയോടെ ബന്ധു താമസ സ്ഥലത്ത് വന്നപ്പോൾ സന്ദീപ് മരിച്ച് കിടക്കുന്നത് കാണുകയുമായിരുന്നു. മുറിയുടെ ജനൽ തുറന്ന് പരിശോധിച്ചപ്പോഴാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ എച്ച്. എ.എൽ. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തിങ്കളാഴ്ച ബൗറിങ് ആശുപത്രിയിൽ നടന്ന മൃതദേഹ പരിശോധനയ്ക്കുശേഷം സംഘമിത്ര കർണാടകയുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു. ശശികുമാർ നായരുടെയും പത്മജയുടെയും മകനാണ്. സഹോദരൻ: സച്ചിൻ.ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30-ന് അഴീക്കോട് എൻ. എസ്. എസ്. ശാന്തിതീരം ശ്മശാനത്തിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP