Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരു വൃക്കകളും തകരാറിലായിട്ടും വിധിയോട് കലഹിക്കാതെ പഠനത്തിൽ മികവ് കാട്ടിയ കെസിയ യാത്രയായി; കൂടെപ്പിറപ്പ് കട്ടയ്ക്ക് കൂടെ നിന്നെങ്കിലും പൂർത്തിയാക്കാനാകാതെ പോയത് കൊമേഴ്സിൽ ബിരുദം എടുക്കണമെന്ന ആഗ്രഹം; 17കാരിയുടെ മരണം ഇന്ന് വൈകിട്ട് ഡയാലിസിസിനായി ആശുപത്രിയിലെത്തിയതിന് പിന്നാലെ

ഇരു വൃക്കകളും തകരാറിലായിട്ടും വിധിയോട് കലഹിക്കാതെ പഠനത്തിൽ മികവ് കാട്ടിയ കെസിയ യാത്രയായി; കൂടെപ്പിറപ്പ് കട്ടയ്ക്ക് കൂടെ നിന്നെങ്കിലും പൂർത്തിയാക്കാനാകാതെ പോയത്  കൊമേഴ്സിൽ ബിരുദം എടുക്കണമെന്ന ആഗ്രഹം; 17കാരിയുടെ മരണം ഇന്ന് വൈകിട്ട് ഡയാലിസിസിനായി ആശുപത്രിയിലെത്തിയതിന് പിന്നാലെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ക്ലാസിൽ നിന്നും പലപ്പോഴും ആശുപത്രിയിലെ ഡയാലസീസ് സെന്ററിലേയ്ക്കായിരുന്നു കെസിയയുടെ യാത്ര. പരസഹായമില്ലാതെ മുന്നോട്ട് പോകുവാൻ കഴിയാത്ത ശാരീക അവസ്ഥയും ഇരു വൃക്കകളും തകരാറിലായതുമൊന്നും കെസിയയെ തളർത്തിയില്ല.വിധിയോട് കലഹിച്ച് നേരം കളയാനില്ലന്ന പക്ഷക്കാരിയായിരുന്നു ഈ 17 കാരി. എന്നാൽ വിധി മറിച്ചായി.

ഇന്ന് വൈകിട്ട് 5.30 തോടെ കോതമംഗലം എം ബി എം എം ആശുപത്രിയിൽ ഡയാലസീസിന് എത്തി താമസിയാതെ നെഞ്ച് വേദന അനുഭവപ്പെടുകയും അല്പസമയത്തിനകം മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ പ്ലസ്സ്ടുപരീക്ഷയിലെ ഉന്നത വിജയമാണ് കെസിയയെ മാധ്യമ ശ്രദ്ധയിൽ എത്തിച്ചത്. മൂന്നോട്ടുള്ള ജീവിതത്തിന് ഈ വിജയം വലിയ ഊർജ്ജം പകരുന്നതായി ഈ ഘട്ടത്തിൽ കെസിയ വ്യക്തമാക്കിയിരുന്നു. ഇനി ലക്ഷ്യം പ്രശസ്തമായ മാർ അത്തനേഷ്യസ് കോളേജിൽ ബി കോമിന് ചേരണം എന്നതാണ് എന്നും കെസിയ വെളിപ്പെടുത്തിയിരുന്നു. പിൻതുണയായി കൂടപ്പിറപ്പ് എൽദോസ് കട്ടയ്ക്ക് കൂടെയുണ്ടായിരുന്നു ഇതുവരെ. ദൈവം കൂടെയുണ്ടാവും. ഈ ആഗ്രഹവും അവിടുന്ന് നടത്തിത്തരും.കെസിയ അന്ന് പറഞ്ഞു നിർത്തിയത് ഇങ്ങിനെയായിരുന്നു.

മാതിരപ്പിള്ളി സബ് സ്റ്റേഷനു സമീപം വിളയാൽ മാലിയിൽ പരേതനായ ബെന്നിയുടെയും വത്സയുടെയു ഇളയ മകളാണ് മരണമടഞ്ഞ കെസിയ.
14 വർഷങ്ങൾക്ക് മുൻപ് പിതാവ് നഷ്ടമായ കെസിയയെ സ്‌കൂളിലെത്തിച്ചിരുന്നത് സഹോദരൻ എൽദോസ് ബെന്നിയാണ്. സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കണമെന്നാഗ്രഹിച്ച കെസിയയെ ലാബിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളും മറ്റും പറഞ്ഞ് വീട്ടുക്കാരുടെ നിർബന്ധത്തിൽ കൊമേഴ്സിന് ചേരുകയായിരുന്നു. പത്താം ക്ലാസ് വരെ ചെറുവട്ടൂർ എൻ.ഇ.സി.ടി സ്‌കൂളിലായിരുുന്നു പഠനം. കോതമംഗലം മാർബേസ്സിൽ സ്‌കൂളിലായിരുന്നു പ്ലസ്സ്ടു പഠനം.

ജന്മന വളർച്ച കുറവും പരസഹായമില്ലാതെ മുന്നോട്ട് പോകുവാൻ കഴിയാത്ത പ്രതിസന്ധികളെയും തരണം ചെയ്തായിരുന്നു കെസിയയുടെ പഠനകാലം മുന്നോട്ട് പോയത്. പ്ലസ് ടു കൊമേഴ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് ഈ മിടുക്കിയുടെ ആത്മ വിശ്വാസം വർദ്ധിപ്പിച്ചിച്ചിരുുന്നു. മാർ ബേസിൽ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു പഠനത്തിനിടയിൽ കഴിഞ്ഞ ഒൻപത് മാസമായി ഇരു വൃക്കകളും തകരാറിലായി. ആഴ്‌ച്ചയിൽ രണ്ട് വീതം ഡയാലിസിസിന് വിധേയയായി കൊണ്ടാണ് കെസിയ പഠനം മുന്നോട്ട് കൊണ്ടുപോയത്.

ആശുപത്രി വാസത്തിനിടയിൽ നഷ്ടമായ ക്ലാസുകൾ ടീച്ചർമാരുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ പകർത്തിയെടുക്കുകയായിരുന്നു. സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കണമെന്നാഗ്രഹിച്ചെങ്കിലും ലാബിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളും മറ്റും വിട്ടുകാർ ചൂണ്ടിക്കാട്ടിയപ്പോൾ കെസിയ പിന്മാറി. പിന്നീട് കൊമേഴ്സിന് ചേരുകയായിരുന്നു.

മാതാവ് വത്സഎം.എ കോളേജിലെ ലൈബ്രറി അസിസ്റ്റന്റാണ്. കെസിയയുടെ വിജയത്തിൽ കൂട്ടുകാരികളും അദ്ധ്യാപകരും ഒരുപോലെ സന്തോഷിച്ചിരുന്നു. മരണ വാർത്ത അറിഞ്ഞ ഇവരിൽ ഏറെപ്പേരും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതിനും
അവസാനമായി ഒരു നോക്ക് കാണുന്നതിനും മാതിരപ്പിള്ളി സബ്ബ് സ്റ്റേഷൻ പടിയിലേ വീട്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP