Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

20 വർഷമായി താമസിച്ചു കൊണ്ടിരുന്ന വസ്തുവിൽ ഉടമയുടെ നിർദ്ദേശപ്രകാരം വീടു വച്ചു; വസ്തു പേരിൽ നൽകാമെന്ന വാഗ്ദാനം ഉടമ പാലിച്ചില്ല; വീട് നിർമ്മാണം പൂർത്തിയായപ്പോൾ ഇറങ്ങിപ്പോകണമെന്ന് ഭീഷണിയും; മനോവിഷമം മൂലം വീട്ടമ്മ ജീവനൊടുക്കി

20 വർഷമായി താമസിച്ചു കൊണ്ടിരുന്ന വസ്തുവിൽ ഉടമയുടെ നിർദ്ദേശപ്രകാരം വീടു വച്ചു; വസ്തു പേരിൽ നൽകാമെന്ന വാഗ്ദാനം ഉടമ പാലിച്ചില്ല; വീട് നിർമ്മാണം പൂർത്തിയായപ്പോൾ ഇറങ്ങിപ്പോകണമെന്ന് ഭീഷണിയും; മനോവിഷമം മൂലം വീട്ടമ്മ ജീവനൊടുക്കി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: 20 വർഷമായി താമസിക്കുന്ന സ്ഥലത്ത് ഉടമയുടെ വാഗ്ദാനത്തിൽ മയങ്ങി വീട് വച്ച വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ. വസ്തു പേരിൽ നൽകാത്ത ഉടമ ഇവരോട് താമസിക്കുന്ന സ്ഥലത്ത് വീടു വച്ചു കൊള്ളാൻ അനുവദിച്ചിരുന്നു. വീട് നിർമ്മാണം പൂർത്തിയായതോടെ ഇവിടെ നിന്ന് ഇറങ്ങണമെന്ന് വസ്തു ഉടമ ആവശ്യപ്പെട്ടതാണ് വീട്ടമ്മയുടെ ആത്മഹത്യയിൽ കലാശിച്ചത്.

പുറമറ്റം മുണ്ടമല കോട്ട വയലിൽ ബിനു രവീന്ദ്രന്റെ ഭാര്യ രമ (49) യെയാണ് വെള്ളിയാഴ്ച വൈകിട്ട് അയിരൂർ മതാപ്പാറയിൽ താമസിക്കുന്ന വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ 20 വർഷമായി അയിരൂർ പഞ്ചായത്തിലെ മതാപ്പാറ ആലുങ്കൽ പടിക്കൽ കുരുടാമണ്ണിൽ മുണ്ടപ്ലാക്കൽ കെഎ സൈമണിന്റെ വസ്തുവിൽ രമയും കുടുബവും താമസിച്ചു വരികയായിരുന്നു.

ഈ വസ്തുവിൽ സൈമൺ നടത്തിയിരുന്ന കോഴി വളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരായി വന്നതാണ് ബിനുവും രമയും. ഉടമയുടെ സമ്മതേത്താടെ ബിനുവിന്റെ പണവും നാട്ടുകാരുടെ സഹായത്താലും ഇവർ ഇവിടെ വീട് നിർമ്മിച്ച് താമസിച്ച് വരികയായിരുന്നു. സുമനസുകളുടെ സഹായത്താൽ നിർമ്മിച്ച വീട്ടിൽ നിന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചു പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു ഇവർ.

വസ്തു ഉടമയുടെ നിരന്തര ഭീഷണിയാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് കാരണമെന്ന് ഭർത്താവ് കോയിപ്രം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ നാട്ടുകാർ വീട് നിർമ്മിച്ച് നൽകിയിട്ടും ഈ സ്ഥലം സൗജന്യമായി നൽകാമെന്ന വാഗ്ദാനം നടപ്പിലായിരുന്നില്ല. ഈ പിൻബലത്തിൽ കഴിഞ്ഞ കുറെ നാളുകളായി ഇവരെ പുറത്താക്കാൻ ഉടമ ശ്രമിച്ചിരുന്നു.

ഇവരെ ഇവിടെ നിന്നും ഇറക്കാൻ ഉടമ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇറങ്ങണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. ബിനുവും ആദ്യ വിവാഹത്തിലെ മകളും തിരുവല്ലയിൽ കൂലിപ്പണിക്ക് പോയി വന്നപ്പോഴാണ് രമയുടെ മൃതദേഹം കണ്ടത്. കോയിപ്രം പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ പൊലിസ് കതക് തകർത്ത് മുറിക്കുള്ളിൽ കയറി മൃതദേഹം നീക്കുകയായിരുന്നു.

ഫാം നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പരാതികളും കേസുകളും ഇവിടെ ഉണ്ടായിരുന്നു. വിവിധ സർക്കാർ വകുപ്പുകൾ അന്വേഷണം നടത്തി നടപടികളും സ്വീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP