Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർ അന്തരിച്ചു; അന്ത്യം പുലർച്ചെ ഡൽഹി അപ്പോളോ ആശുപത്രിയിൽ; സംസ്‌കാരം ഒരുമണിക്ക് ലോധി ശ്മശാനത്തിൽ

മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർ അന്തരിച്ചു; അന്ത്യം പുലർച്ചെ ഡൽഹി അപ്പോളോ ആശുപത്രിയിൽ; സംസ്‌കാരം ഒരുമണിക്ക് ലോധി ശ്മശാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാർ അന്തരിച്ചു. 95 വയസായിരുന്നു. പുലർച്ചെ ഒരു മണിയോടെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ഡൽഹിയിൽ നടത്തും.

പത്രപ്രവർത്തകൻ , പത്രാധിപർ, ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ, രാജ്യസഭാംഗം എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ വരികൾക്കിടയിൽ (ബിറ്റ് വീൻ ദ ലൈൻസ്) എന്ന പ്രതിവാര കോളം ലോകമെമ്പാടും വിവിധ ഭാഷകളിലായി എൺപതോളം അച്ചടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നു. ബിറ്റ്‌വീൻ ദ ലൈൻസ്, ഡിസ്റ്റന്റ് നൈബേഴ്‌സ്: എ ടെയ്ൽ ഓഫ് സബ്‌കോണ്ടിനന്റ്, ഇന്ത്യ ആഫ്റ്റർ നെഹ്‌റു, വാൾ അറ്റ് വാഗാ : ഇന്ത്യാ-പാക്കിസ്ഥാൻ റിലേഷൻഷിപ്പ്, ഇന്ത്യാ ഹൗസ് എന്നിവയാണ് മുഖ്യകൃതികൾ.

നിലവിൽ പാക്കിസ്ഥാന്റെ ഭാഗമായ സിയാൽകോട്ടിൽ 1923 ഓഗസ്റ്റ് 14ന് സിക്ക് കുടുംബത്തിലായിരുന്നു കുൽദീപ് നയ്യാരുടെ ജനനം. സിഖ് ഖത്രി കുടുംബത്തിൽ ജനിച്ച അദ്ദേഹം സിയാൽകോട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, മുറേ കോളേജ് , എഫ്.സി.കോളേജ്, ലോ കോളേജ് , മെഡിൽ സ്‌കൂൾ ഒഫ് ജേർണലിസം (യുഎസ്എ.) എന്നിവിടങ്ങളിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി. ഇന്ത്യാ വിഭജനത്തിനു ശേഷം നയ്യാരുടെ പിതാവ് ഗുർബക്ഷും കുടുംബവും ഡൽഹിയിലേക്ക് താമസമാക്കി,

പത്രപ്രവർത്തകൻ , പത്രാധിപർ, രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അൻജാം എന്ന ഉർദു പത്രത്തിലായിരുന്നു നയ്യാർ മാധ്യമ ജീവിതം ആരംഭിച്ചത്. തുടർന്ന് അമേരിക്കയിലെ ഇല്ലിനോയിയിലെ മെഡിൽ സ്‌കൂൾ ഒഫ് ജേർണലിസത്തിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദമെടുത്തു. ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം കുറച്ചുകാലം കേന്ദ്ര സർവീസിൽ ജോലി നോക്കി. അടിയന്തരാവസ്ഥക്കാലത്തെ നയ്യാർ എഴുതിയ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരണകൂടത്തിന് എതിരായതിനാൽ തന്നെ ഇതിന്റെ പേരിൽ ജയിൽവാസവും അനുഭവിച്ചു.1990ൽ അദ്ദേഹം ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായി. 1996ൽ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധിയായി. അടുത്ത വർഷം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP