Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മട്ടാഞ്ചേരിയിലെ 'യഹൂദമുത്തശ്ശി' വിടവാങ്ങി; കേരളത്തില യഹൂദവംശജരിൽ ഏറ്റവും പ്രായംകൂടിയ സാറാ കോഹന്റെ അന്ത്യം 97ാം വയസിൽ; സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം യഹൂദ ടൗണിൽ; മൺമറയുന്നത് കേരളം ഹൃദയത്തിൽ സ്വീകരിച്ച മുത്തശ്ശി

മട്ടാഞ്ചേരിയിലെ 'യഹൂദമുത്തശ്ശി' വിടവാങ്ങി; കേരളത്തില യഹൂദവംശജരിൽ ഏറ്റവും പ്രായംകൂടിയ സാറാ കോഹന്റെ അന്ത്യം 97ാം വയസിൽ; സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം യഹൂദ ടൗണിൽ; മൺമറയുന്നത് കേരളം ഹൃദയത്തിൽ സ്വീകരിച്ച മുത്തശ്ശി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:കേരളത്തിന്റെ 'യഹൂദമുത്തശ്ശി' സാറാ കോഹൻ (97) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. കേരളത്തിൽ താമസിക്കുന്ന യഹൂദവംശജരിൽ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു സാറ.സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മട്ടാഞ്ചേരി യഹൂദ ടൗണിൽ നടക്കും. കേന്ദ്ര ആദായനികുതി വകുപ്പ് ജീവനക്കാരനായിരുന്ന ഭർത്താവ് ജേക്കബ് കോഹൻ വർഷങ്ങൾക്ക് മുമ്പ് അന്തരിച്ചിരുന്നു. ജേക്കബിന്റെ മരണശേഷം താഹ ഇബ്രാഹിം എന്നയാളാണ് സാറയെ പരിചരിച്ചിരുന്നത്.

മട്ടാഞ്ചേരിയിലെ യഹൂദത്തെരുവിൽ അവശേഷിക്കുന്ന നാല് കുടുംബങ്ങളിലായുള്ള അഞ്ച് യഹൂദരിൽ ഏക ജൂദ വനിതയായിരുന്നു സാറ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രായത്തെ അവഗണിച്ച് സാറാ കോഹൻ വോട്ട് ചെയ്യാൻ എത്തിയിരുന്നു. ജൂദ വനിതയായ സാറയുടെ ജീവിതം മാധ്യമങ്ങളിലടക്കം വാർത്തയായതാണ്.

സാറയും കെയർടേക്കർ ആയ ഇസ്സാം മത വിശ്വാസി താഹ ഇബ്രാഹിമിനെയും കേരളക്കരയ്ക്ക് പരിചിതമാണ്. ഇരുവരുടെയും ആത്മബന്ധത്തിന്റെയും സ്‌നേഹബന്ധത്തിന്റെയും കഥ പറയുന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു. സാറാ താഹാ തൗഫീഖ് എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ശരതുകൊട്ടിക്കൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.മികച്ച വ്യാപാര സംരഭ കൂടിയായിരുന്നു സാറ. യഹൂദന്മാരുടെ തൊപ്പി, വിവാഹ വസ്ത്രങ്ങൾ എന്നിവ അടക്കമുള്ള കരകൗശല വസ്തുക്കൾ സാറ കോഹൻ തയ്യാറാക്കി നൽകിയിട്ടുണ്ട്. ഇവ നിർമ്മിച്ച് നൽകുന്നതിന് വീടിന് ചേർന്ന് ഒരു കടയും സാറ ആരംഭിച്ചിരുന്നു.

കമൽ സംവിധാനം ചെയ്ത 'ഗ്രാമഫോൺ ' ചിത്രത്തിൽ സാറ എന്നൊരു കഥാപാത്രമുണ്ട് സകലദുഃഖങ്ങളും ഉള്ളിലൊതുക്കി ആകാശത്ത് നക്ഷത്രങ്ങളെ നോക്കിയിരിക്കുന്ന , ഗസലുകൾ കേട്ടിരിക്കുന്ന 'സാറ ' . ഗ്രാമഫോൺ ' യഹൂദന്മാരുടെ കഥ കൂടി പറയുന്ന, കൊച്ചിയിലെ യഹൂദത്തെരുവിൽ ചിത്രീകരിച്ച സിനിമയാണ്. ഒരുപക്ഷെ സാറാ ജേക്കബ് കോഹനെ മനസ്സിൽ കണ്ടാവണം രേവതി എന്ന സാറയുടെ കഥാപാത്രത്തെ കമൽ സൃഷ്ടിച്ചത്.

സാറ ജേക്കബ് കോഹൻ'. ഏകദേശം 97 വയസ്സുള്ള സാറ വിധവയാണ്, മക്കളില്ല. പക്ഷെ, ഈ 97വയസ്സിലും ജീവിതത്തെ മനോഹരമായി കാണുന്ന, നീലനിറമുള്ള കണ്ണുകളും വെള്ളിത്തല മുടിയും ഹീബ്രുഭാഷയിലെ പ്രാർത്ഥനകൾ ചൊല്ലി വിശുദ്ധ പുസ്തകമായ 'തോറയും' മടിയിൽ വെച്ച് രേവതിയുടെ കഥാപാത്രമായ സാറയെ പോലെ. ഇറാഖിൽ നിന്നെത്തിയ യഹൂദ പരമ്പരയിലെ കണ്ണി. സാറയുടെ അമ്മ സാറയുടെ കുട്ടിക്കാലത്ത് തന്നെ മരിച്ചുപോയി സാറയെ വളർത്തിയത് മുത്തശ്ശിയാണ്. സാറയുടെ ഭർത്താവ് ഇൻകം ടാക്‌സ് ഓഫീസറായിരുന്നു . സാറയുടെ ഭർത്താവ് ജേക്കബ് കോഹനെ അടക്കം ചെയ്തിട്ടുള്ളത് മട്ടാഞ്ചേരിയിലെ യഹൂദ സെമിത്തേരിയിൽ തന്നെയാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP