Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിപ്പോർട്ടിങ് കഴിഞ്ഞ് മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് ആറടി താഴ്ചയിലേക്ക് മറിഞ്ഞു; തലയ്ക്ക് ഗുരുതര പരിക്കേറ്റ് മാധ്യമം ലേഖകൻ അബ്ദുൾ കരീം മരിച്ചു; ഖബറടക്കം ശനിയാഴ്ച

റിപ്പോർട്ടിങ് കഴിഞ്ഞ് മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് ആറടി താഴ്ചയിലേക്ക് മറിഞ്ഞു; തലയ്ക്ക് ഗുരുതര പരിക്കേറ്റ് മാധ്യമം ലേഖകൻ അബ്ദുൾ കരീം മരിച്ചു; ഖബറടക്കം ശനിയാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വാർത്താ ശേഖരണം കഴിഞ്ഞു മടങ്ങിയ മാധ്യമ പ്രവർത്തകൻ അപകടത്തിൽ പെട്ടു മരിച്ചു. മാധ്യമം ഈരാറ്റുപേട്ട ലേഖകനും പ്രമുഖ ഫോട്ടോഗ്രാഫറുമായ കാടാപുരം അബ്ദുൾ ഖരീം (64) ആണ് അപകടത്തിൽ പെട്ടു മരിച്ചത്. ഇലവീഴപൂഞ്ചിറയിൽ നിന്ന് റിപ്പോർട്ടിങ് കഴിഞ്ഞ് മടങ്ങവേ മൂന്നിലവ് വാളകത്ത് ബൈക്ക് നിയന്ത്രണം വിട്ട് ആറടി താഴ്ചയിലേക്ക് മറിഞ്ഞ് തലയ്ക്ക് ഗുരുതര പരിക്കു ഉണ്ടാവുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന മേലുകാവ് അസംപ്ഷൻ ആശുപത്രിയിലെ ഡോക്ടർ എൻ.ജെ. ഐസക് സ്‌കൂട്ടർ മറിയുന്നതിന് മുമ്പ് ചാടിയിറങ്ങിയതിൽ നിസാര പരിക്കുകളോടെ രക്ഷപെട്ടു.ദീർഘകാലമായി മാധ്യമം ലേഖകനായി പ്രവർത്തിച്ചു വരികയായിരുന്നു. ഈരാറ്റുപേട്ട ടൗണിൽ സ്റ്റുഡിയോയും നടത്തി വരികയായിരുന്നു.ഭാര്യ - റംല തൊടുപുഴ. മക്കൾ അനീഷ് ,അജീഷ്, അനൂപ്. മരുമക്കൾ: സജ്‌ന, നൈമ, ജൗഹറ.ഖബറക്കം ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP