Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാർജയിൽ മലയാളി യുവാവ് കെട്ടിടത്തിൽനിന്ന് വീണുമരിച്ചതിൽ ദുരൂഹത തുടരുന്നു; ഗോപകുമാർ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീഴുമ്പോൾ ഒപ്പം ഉണ്ടായിരുന്നത് വാച്ച്മാൻ മാത്രം; യുവാവ് ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറഞ്ഞ് സുഹൃത്തുക്കൾ; വാച്ച്മാൻ പൊലീസ് കസ്റ്റഡിയിൽ

ഷാർജയിൽ മലയാളി യുവാവ് കെട്ടിടത്തിൽനിന്ന് വീണുമരിച്ചതിൽ ദുരൂഹത തുടരുന്നു; ഗോപകുമാർ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീഴുമ്പോൾ ഒപ്പം ഉണ്ടായിരുന്നത് വാച്ച്മാൻ മാത്രം; യുവാവ് ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറഞ്ഞ് സുഹൃത്തുക്കൾ;  വാച്ച്മാൻ പൊലീസ് കസ്റ്റഡിയിൽ

മറുനാടൻ ഡെസ്‌ക്‌

ഷാർജ: ഷാർജയിൽ മലയാളി യുവാവ് കെട്ടിടത്തിൽനിന്ന് വീണുമരിച്ചതിലെ ദുരൂഹത തുടരുന്നു. ഒരിക്കലും ഗോപകുമാർ ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കളുടെ വാദം. അതിന് തക്ക കാരണങ്ങളൊന്നും ഗോപകുമാറിന് ഇല്ലെന്നും ഇവർ പറയുന്നു.32 വയസ്സുകാരനായ ഗോപകുമാർ കെട്ടിടത്തിന്റെ ഏഴാംനിലയിൽനിന്ന് താഴേക്ക് പതിച്ച് ദാരുണമായി മരണപ്പെട്ടത്. ഗോപകുമാറിന് ഒപ്പമുണ്ടായിരുന്ന വാച്ച്മാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്കൊപ്പമുള്ള മുറിയിലായിരുന്നു ഗോപൻ താമസിച്ചിരുന്നത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റോള മജറയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് അപകടം. വിവരമറിഞ്ഞ ഉടൻ പൊലീസ് ആംബുലൻസുകൾ എത്തി ഗോപകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് പറയാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. കൂടാതെ ഗോപകുമാറിന്റെ സുഹൃത്തുമായി ബന്ധപ്പെട്ടപ്പോൾ അയാൾക്ക് യാതൊരുവിധ സാമ്പത്തിക ബുദ്ധിമുട്ടുകളോ സങ്കടങ്ങളോ അലട്ടിയിരുന്നില്ലെന്നും എല്ലാ ദിവസവും ഭാര്യയോടും മൂന്നു വയസുകാരി മകളോടും സംസാരിക്കുമായിരുന്നെന്നും സുഹൃത്തുക്കളോടൊപ്പം ദിവസവും ജിമ്മിൽ പോകുമായിരുന്നെന്നും ഒരു സുഹൃത്ത് ഖലീജ് ടൈംസിനോട് പറഞ്ഞു. വിവരം വീട്ടുകാരെ ധരിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP