Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദയാത്ര അന്ത്യയാത്രയായി; ജർമ്മനിയിലെ തടാകത്തിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു; ഒപ്പമുള്ള സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല; രണ്ടര വർഷം മുമ്പ് ജർമനിയിൽ എത്തിയ എബിന്റെ വിയോഗത്തിൽ കണ്ണീരോടെ സുഹൃത്തുക്കൾ

സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദയാത്ര അന്ത്യയാത്രയായി; ജർമ്മനിയിലെ തടാകത്തിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു;  ഒപ്പമുള്ള സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല; രണ്ടര വർഷം മുമ്പ് ജർമനിയിൽ എത്തിയ എബിന്റെ വിയോഗത്തിൽ കണ്ണീരോടെ സുഹൃത്തുക്കൾ

മറുനാടൻ ഡെസ്‌ക്‌

ഹാംബർഗ്: ജർമ്മനിയിലെ തടാകത്തിൽ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. ജർമ്മനിയിലെ ഹാംബുർഗിനടുത്തുള്ള ടാറ്റൻബർഗ് തടാകത്തിൽ കോളേജിലെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ തൊടുപുഴ സ്വദേശി എബിൻ ജോ എബ്രഹാം ആണു മരിച്ചത്. 26 വയസ് മാത്രമായിരുന്നു പ്രായം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരണത്തിന് ആസ്പദമായ അപകടം സംഭവിച്ചത്.

മ്യൂണിക്കിൽ മാസ്റ്റർ ബിരുദ വിദ്യാർത്ഥിയായിരുന്ന എബിൻ കോളജിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പമാണ് വിനോദ സഞ്ചാരത്തിനു പോയത്. തടാകത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുള്ള സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാഴക്കുളം വിശ്വജ്യോതി കോളേജിൽ നിന്നും ബിടെക് പഠനത്തിനു ശേഷം രണ്ടര വർഷം മുൻപാണ് എബിൻ ജർമനിയിൽ എത്തിയത്.

തൊടുപുഴ മാർക്കറ്റ് റോഡ് വൈക്കം ബ്രദേഴ്‌സ് ഉടമ മുതലക്കോടം കുന്നം തട്ടയിൽ ടി.ജെ. ഏബ്രഹാമിന്റെ മകനാണ്. സംസ്‌കാരം തൊടുപുഴയിലാണ് നടക്കുക. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടി ക്രമങ്ങൾ നടന്നു വരികയാണ്. മുഹമ്മ വള്ളാപ്പാട്ടിൽ കുടുംബാംഗം ബീനയാണ് മാതാവ്. സഹോദരൻ: അലക്‌സ് ജോ എബ്രഹാം (ഇൻഫോ പാർക്ക്, ചെന്നൈ).

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP