Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട്ടിലെ താമ്രപർണി നദിയിൽ വീണ് രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു; ബിഎസ്സി ഡയാലിസിസ് ഒന്നാംവർഷ വിദ്യാർത്ഥികളായ അശ്വിനും അഭയും മരിച്ചത് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ നദിയിലേക്ക് കാൽ വഴുതി വീണ്

തമിഴ്‌നാട്ടിലെ താമ്രപർണി നദിയിൽ വീണ് രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു; ബിഎസ്സി ഡയാലിസിസ് ഒന്നാംവർഷ വിദ്യാർത്ഥികളായ അശ്വിനും അഭയും മരിച്ചത് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ നദിയിലേക്ക് കാൽ വഴുതി വീണ്

സ്വന്തം ലേഖകൻ

കുഴിത്തുറ: തമിഴ്‌നാട്ടിലെ താമ്രപർണി നദിയിൽ വീണ് രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി വീണ കോളജ് വിദ്യാർത്ഥിയും രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരനുമാണ് നദിയിൽ മുങ്ങി മരിച്ചത്. പടന്താലുമൂട്ടിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജിലെ ബിഎസ്സി ഡയാലിസിസ് ഒന്നാംവർഷ വിദ്യാർത്ഥികളായണ് മരിച്ചത്.

കൊല്ലം തോട്ടയ്ക്കാട് എള്ളുവിള പുത്തൻവീട്ടിൽ അശോകന്റെ മകൻ അശ്വിൻ അശോക്(19), ആറ്റിങ്ങൽ എൽഎംഎസ് ചർച്ചിനു സമീപം കൊച്ചുവീട്ടുവിള വീട്ടിൽ അജിയുടെ മകൻ അഭയ്(19) എന്നിവരാണ് മരിച്ചത്. ഇന്നലെ കോളജിന് അവധിയായതിനാൽ സുഹൃത്തുക്കളായ നാലംഗസംഘം പതിനൊന്നുമണിയോടെ താമ്രപർണി നദിയുടെ മടിച്ചൽ ഭാഗത്ത് കുളിക്കാൻ എത്തിയതായിരുന്നു.

സമീപത്തെ പാറയിൽനിന്ന് അശ്വിൻ മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി വീണു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കവേ അഭയും വെള്ളത്തിൽ പതിക്കുകയായിരുന്നു. നീന്തലറിയാത്ത ഇരുവരെയും നാട്ടുകാർ കരയിലെത്തിച്ച് കളിയിക്കവിളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കളിയിക്കവിള പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP