Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി യുവാവിനെ കാനഡയിലെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കട്ടപ്പന സ്വദേശി നിതിനെ; ബുധനാഴ്ച രാവിലെ അച്ഛനെ ഫോണിൽ വിളിച്ച് ഏറെ നേരം സംസാരിച്ച നിതിൻ മരണത്തിലേക്ക് നീങ്ങിയത് വൈകിട്ടോടെ: മരണ വിവരം നാട്ടിൽ അറിയുന്നത് മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സ് നാട്ടിൽ വിവരം അറിയിച്ചപ്പോൾ

മലയാളി യുവാവിനെ കാനഡയിലെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കട്ടപ്പന സ്വദേശി നിതിനെ; ബുധനാഴ്ച രാവിലെ അച്ഛനെ ഫോണിൽ വിളിച്ച് ഏറെ നേരം സംസാരിച്ച നിതിൻ മരണത്തിലേക്ക് നീങ്ങിയത് വൈകിട്ടോടെ: മരണ വിവരം നാട്ടിൽ അറിയുന്നത് മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സ് നാട്ടിൽ വിവരം അറിയിച്ചപ്പോൾ

സ്വന്തം ലേഖകൻ

കട്ടപ്പന: മലയാളി യുവാവിനെ കാനഡയിലെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന സ്വദേശിയായ 25കാരനായ യുവാവിന്റെ മൃതദേഹമാണ് നീന്തൽ കുളത്തിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. കാഞ്ചിയാർ പള്ളിക്കവല അമ്പാട്ടുകുന്നേൽ ഗോപിയുടെ മകനാണ് നിതിൻ. കാനഡയിലെ നീന്തൽ കുളത്തിൽ ബുധനാഴ്ച വൈകിട്ടോടെ നിതിൻ മുങ്ങി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു.

ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയിൽ താമസിക്കുന്ന നിതിനെ ബുധനാഴ്ച ജിമ്മിന് സമീപമുള്ള നീന്തൽ കുളത്തിൽ നിന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മരണ കാരണം വ്യക്തമല്ല. അവിടുത്തെ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പ്രചരിച്ചശേഷമാണ് നിതിനാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സാണ് നാട്ടിൽ വിവരം അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.

മൂന്ന് വർഷം മുൻപാണ് ബിടെക് പൂർത്തിയാക്കിയശേഷം ഉപരി പഠനത്തിനായി നിതിൻ കാനഡയിലേക്കു പോയത്. അവിടെ പഠനത്തിനുശേഷം ജോലിയിൽ പ്രവേശിച്ചിരുന്നു. ബുധനാഴ്ച രാവിലെ നിതിൻ അച്ഛനെ ഫോണിൽ വിളിച്ചിരുന്നു. അച്ഛനെ ഫോണിൽ വിളിക്കുന്ന സമയത്ത് നിതിൻ വളരെ സന്തോഷവാനായിരുന്നു. എന്നാൽ വൈകിട്ട് വീട്ടുകാരെ തേടി നിതിന്റെ മരണ വാർത്ത എത്തുക ആയിരുന്നു. 25-ാം ജന്മ ദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെയാണ് മരണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അമ്മ: ബീന(നഴ്‌സ്, കട്ടപ്പന ഗവ. താലൂക്ക് ആശുപത്രി). സഹോദരങ്ങൾ: ജ്യോതി, ശ്രുതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP