Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടിക് ടോക് എടുക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു; നീന്തൽ അറിയാത്ത യുവാവ് ബന്ധുവിനൊപ്പം കുളത്തിൽ ഇറങ്ങിയത് ടിക് ടോക്കിൽ വീഡിയോ പിടിക്കുവാൻ; മരണശേഷം സമൂഹമാധ്യങ്ങളിൽ വൈറലായി യുവാവ് എടുത്ത വീഡിയോ

ടിക് ടോക് എടുക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു; നീന്തൽ അറിയാത്ത യുവാവ് ബന്ധുവിനൊപ്പം കുളത്തിൽ ഇറങ്ങിയത് ടിക് ടോക്കിൽ വീഡിയോ പിടിക്കുവാൻ; മരണശേഷം സമൂഹമാധ്യങ്ങളിൽ വൈറലായി യുവാവ് എടുത്ത വീഡിയോ

ഹൈദ്രാബാദ്: ടിക് ടോക്ക് വീഡിയോ എടുക്കാൻ വേണ്ടി ബന്ധുവിനൊപ്പം കുളത്തിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഹൈദ്രാബാദിലാണ് സംഭവം. തെലങ്കാനയിലെ സംഗറെഡ്ഡി സ്വദേശിയായ നരസിമ്മലു (24) ആണ് മുങ്ങിമരിച്ചത്. തന്റെ ബന്ധുവായ പ്രശാന്തിനൊപ്പം കുളിക്കുന്നതിനും ഒപ്പം സോഷ്യൽ മീഡിയ ആപ്പ് ആയ ടിക് ടോക്കിൽ വീഡിയോ ഷൂട്ട് ചെയ്യുന്നതിനുമായാണ് നരസിമ്മലു ഹൈദ്രാബാദിനു പ്രാന്തപ്രദേശത്തുള്ള കുളത്തിൽ എത്തിയത്.

കുളത്തിൽ ഇറങ്ങിയ നരസിമ്മലു ടിക് ടോക്ക് എടുക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നുവെന്ന പൊലീസ് അറിയിച്ചു. യുവാവിന് നീന്തൽ അറിയുമായിരുന്നില്ല. മരണത്തിനു തൊട്ടുമുന്നേ നരസിമ്മലു എടുത്ത ടിക് ടോക്ക് വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP