Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളു വണ്ടിയുടെ ചീറിപ്പാച്ചിലിൽ പൊലിഞ്ഞത് വളയൻച്ചിറങ്ങരയുടെ പ്രിയ ഗായികയുടെ ജീവൻ; ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായ ഗായിക മഞ്ജുഷ മോഹൻദാസിന്റെ വിയോഗത്തിൽ തേങ്ങി സംഗീത ലോകം; അകാല വിയോഗം സംഗീതത്തോടൊപ്പം നൃത്തത്തിലും മിടുക്കിയാകാൻ പഠനവുമായി മുന്നോട്ടു പോകവേ

കള്ളു വണ്ടിയുടെ ചീറിപ്പാച്ചിലിൽ പൊലിഞ്ഞത് വളയൻച്ചിറങ്ങരയുടെ പ്രിയ ഗായികയുടെ ജീവൻ; ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയായ ഗായിക മഞ്ജുഷ മോഹൻദാസിന്റെ വിയോഗത്തിൽ തേങ്ങി സംഗീത ലോകം; അകാല വിയോഗം സംഗീതത്തോടൊപ്പം നൃത്തത്തിലും മിടുക്കിയാകാൻ പഠനവുമായി മുന്നോട്ടു പോകവേ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഏഷ്യാനെറ്റിന്റെ പ്രശസ്ത പരിപാടി ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയയയാ ഗായിക മഞ്ജുഷ മോഹൻദാസ് അന്തരിച്ചു. വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു മഞ്ജുഷയുടജെ വിയോഗം ഇന്ന് പുലർച്ചെയാണ് സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കാലടി താന്നിപ്പുഴയിൽ വച്ച കള്ളുമായി വന്ന മിനിലോറി മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അഞ്ജന എന്ന വിദ്യാർത്ഥിക്കും പരിക്കേറ്റിരുന്നു.

26 വയസുകാരിയ മഞ്ജുഷ മോഹൻദാസ് വളയൻച്ചിറങ്ങരക്കാർക്ക് പ്രിയപ്പെട്ട ഗായികയായിരുന്നു.സംഗീതത്തോടൊപ്പം നൃത്തത്തെയും ഉപാസിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതക്ഷിത വിയോഗം ഉണ്ടായത്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നൃത്തവിഭാഗം വിദ്യാർത്ഥിനിയായിരുന്നു മഞ്ജുഷ. അമിതവേഗത്തിലെത്തിയ പിക്ക് അപ് വാൻ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് വിദ്യാർത്ഥിനികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചത്. 

അപകടത്തെ തുടർന്ന് മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ശ്രീശങ്കരാ പാലം ഇറങ്ങി മറ്റൊരു വാഹനത്തിനെ മറികടന്ന് അമിതവേഗതയിലാണ് ലോറി എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ രണ്ടാളും തെറിച്ച് റോഡിലും ,റോഡരികിലെ കാനയിലും വീണു.

ഓടി കൂടിയ നാട്ടുകാരും, തൊട്ടടുത്ത ലോറി പാർക്കിലെ ഡ്രൈവർമാരും ചേർന്നാണ്  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരുയെും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മഞ്ജുഷയ്ക്ക് തലയ്ക്ക് കാര്യമായി പരിക്കേറ്റിരുന്നു. വെങ്ങോല വളയൻചിറങ്ങര വെട്ടുകാട്ടിൽ വീട്ടിൽ അഞ്ജന കാലടി സർവകലാശാലയിലെ ഒന്നാം വർഷ പി.ജി. നൃത്തവിഭാഗം വിദ്യാർത്ഥിനിയാണ്. മഞ്ജുഷ പി.ജി. രണ്ടാം വർഷ വിദ്യാർത്ഥിനിയുമാണ്.

മഞ്ജുഷയുടെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെ കണ്ണീരിലാഴ്‌ത്തി. കാലടി സർവകലാശാലയിലെ കലാപരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു ഐഡിയ സ്റ്റാർ സിംഗർ താരം കുടിയായ മഞ്ജുഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP