Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാർക്‌സിസ്റ്റ് ചിന്തകനായ സമീർ അമീൻ വിട പറഞ്ഞു; മരണം മസ്തിഷ്‌കത്തിൽ ഉണ്ടായ ട്ര്യുമറിനെ തുടർന്ന്; നഷ്ടമായത് എഴുത്തും മാർക്‌സിസ്റ്റ് ചിന്താഗതിയും ഒരു പോലെ കാത്തു സൂക്ഷിച്ച മഹത് വ്യക്തിത്വത്തെ

മാർക്‌സിസ്റ്റ് ചിന്തകനായ സമീർ അമീൻ വിട പറഞ്ഞു; മരണം മസ്തിഷ്‌കത്തിൽ ഉണ്ടായ ട്ര്യുമറിനെ തുടർന്ന്; നഷ്ടമായത് എഴുത്തും മാർക്‌സിസ്റ്റ് ചിന്താഗതിയും ഒരു പോലെ കാത്തു സൂക്ഷിച്ച മഹത് വ്യക്തിത്വത്തെ

മറുനാടൻ ഡെസ്‌ക്‌

പാരീസ്: മാർക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും സൈദ്ധാന്തികനുമായ സമീർ അമിൻ(86) വിട പറഞ്ഞു. മസ്തിഷ്‌ക ട്യൂമറിനെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. പാരിസിൽ വച്ചായിരുന്നു സമീറിന്റെ അന്ത്യം. സെനഗലിലെ തേർഡ് വേൾഡ് ഫോറം ഇൻ ഡേകറിലും കെയ്റോ ഇൻസ്റ്റിറ്റിയുറ്റ് ഓഫ് എക്കോണമിക്സ് മാനേജ്മെന്റിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും അദ്ദേഹം അംഗമായിരുന്നു. മുതലാളിത്തത്തെക്കുറിച്ചും മാർക്സിസത്തെക്കുറിച്ചും മുപ്പതിലധികം പുസ്തകങ്ങൾ സമീർ രചിച്ചിട്ടുണ്ട്. ആഗോളവത്കരണ കാലത്തെ മുതലാളിത്തം(ക്യാപിറ്റലിസം ഇൻ ദി എയ്ജ് ഓഫ് ഗ്ലോബലൈസേഷൻ ). ദി ലിബറൽ വൈറസ്, എ ലൈഫ് ലുക്കിങ് ഫോർവേർഡ്, അക്യുമുലേഷൻ ഓഫ് വേൾഡ് സ്‌കെയിൽ, അൻ ഈക്യൽ ഡെപലപ്പ്മെന്റ് , ക്രിട്ടിക് ഓഫ് യൂറോസെൻട്രിസം ആൻഡ് കൾച്ചറിലിസം, മോഡേണിറ്റി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്.

1931ൽ ഈജിപ്റ്റിലാണ് സമീറിന്റെ ജനനം. ഈജിപ്റ്റുകാരനായ പിതാവിനും ഫ്രഞ്ചുകാരിയായ മാതാവിനുമൊപ്പം ഈജിപ്റ്റിൽതന്നെയായിരുന്നു കുട്ടികാലം. പിന്നീട് പാരീസിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡിപ്ലോമയും സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദവും എക്കോണമിക്സിൽ ഡോക്റ്ററേറ്റും നേടി. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിനെ വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും ലോകശ്രദ്ധ നേടിയിരുന്നു. ഇസ്ലാമിക രാഷ്ട്രീയ ശക്തിയായല്ല ബ്രദർ ഹുഡിനെ കാണേണ്ടതെന്നും തൊഴിലാളി പ്രസ്ഥാനങ്ങളെയും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെയും തള്ളിക്കളയുന്നവരാണ് അവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP