Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും ഇസ്ലാമിക പണ്ഡിതനുമായ മൗലാനാ മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ ഇനി ഓർമ്മ; കബറടക്കം ഈരാറ്റുപേട്ട പുത്തൻപള്ളി ജുമുഅ മസ്ജിദിൽ

ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും ഇസ്ലാമിക പണ്ഡിതനുമായ മൗലാനാ മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ ഇനി ഓർമ്മ;  കബറടക്കം ഈരാറ്റുപേട്ട പുത്തൻപള്ളി ജുമുഅ മസ്ജിദിൽ

മറുനാടൻ ഡെസ്‌ക്‌

ഈരാറ്റുപേട്ട: ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ (81) ഇനി ഓർമ്മ. കബറടക്കം ഇന്ന് വൈകുന്നേരം അഞ്ചിന് ഈരാറ്റുപേട്ട പുത്തൻപള്ളി ജുമുഅ മസ്ജിദിൽ. 

ഈരാറ്റുപേട്ട അൽ ജാമിയത്തുൽ ഫൗസിയ ട്രസ്റ്റ് ചെയർമാൻ, ഫൗസിയ കോളേജ് ഓഫ് ആർട്‌സ് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് പ്രിൻസിപ്പാൾ എന്നീ ചുമതല വഹിക്കുകയായിരുന്നു. ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ചെയർമാനായി മുപ്പതു വർഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ മന്നാനിയ അറബി കോളേജ് വർക്കല, ഹസനിയ അറബി കോളേജ് കായംകുളം, നൂറുൽ ഹുദ അറബി കോളേജ് കാഞ്ഞിരപ്പള്ളി, മുനവ്വിറുൽ ഇസ്ലാം അറബി കോളേജ് കാരിക്കോട്, പുത്തൻപള്ളി അറബി കോളേജ് ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദീർഘകാലം ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാമായിരുന്ന മുഹമ്മദ് അലിയാർ മൗലവിയുടെ മകനാണ്.ഭാര്യ ജമീല ഈരാറ്റുപേട്ട ഇഞ്ചക്കാട്ട് കുടുംബാംഗമാണ്. മക്കൾ: അബ്ദുനൂർ മൗലവി (ഇമാം, വെട്ടം തീണ്ടാപ്പടി ജുമുഅ മസ്ജിദ്), അമീൻ മൗലവി അൽ ഹസനി (ഇമാം, ജബലുന്നൂർ ജുമുഅ മസ്ജിദ്, തേവരുപാറ), മുഹമ്മദ് ഉനൈസ് മൗലവി (ഇമാം, മസ്ജിദുൽ ഹുദ, നടയ്ക്കൽ),
മുഹമ്മദ് അർഷദ് (ബിസ്സിനസ്സ്),മുഹമ്മദ് അൻവർ അബ്‌റാരി (ഇമാം, അറഫ ജുമുഅ മസ്ജിദ് ചക്കരപറമ്പ്), മുഹമ്മദ് അൻസർ ഫാറൂഖി (അദ്ധ്യാപകൻ, ഗൈഡൻസ് പബ്ലിക് സ്‌കൂൾ, ഈരാറ്റുപേട്ട) റുഷ്ദ.

മരുമക്കൾ: ഡി.എം മുഹമ്മദ് മൗലവി(ചെയർമാൻ, മജ് ലിസുൽ അബറാർ വടുതല) ബുഷ്‌റ, നസീറ (കായംകുളം) താഹിറ(കൊല്ലം), ഫാത്വിമ ചങ്ങനാശ്ശേരി, ഹഫ്‌സ, ഹസീന.ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാം മുഹമ്മദ് നദീർ മൗലവി, അബ്ദുറഷീദ് മൗലവി കരുനാഗപ്പള്ളി എന്നിവർ സഹോദരങ്ങളാണ്. ജനാസ നമസ്‌കാരം ഇന്ന് വൈകുന്നേരം 5.30 ന് ഈരാറ്റുപേട്ട പുത്തൻപള്ളി ജുമുഅ മസ്ജിദിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP