Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുപി മുൻ മുഖ്യമന്ത്രി എൻ.ഡി. തിവാരിയുടെ മകൻ രോഹിത്ത് ശേഖർ തിവാരി മരിച്ചു; മൃതദ്ദേഹം മാക്‌സ് സങ്കേത് ആശുപത്രിയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്നും സൂചന; തിവാരി രോഹിത്തിനെ മകനായി അംഗീകരിച്ചത് ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ; തിവാരി മരിച്ച് ഒരു വർഷം തികയും മുൻപ് രോഹിത്തിന്റെ മരണവും

യുപി മുൻ മുഖ്യമന്ത്രി എൻ.ഡി. തിവാരിയുടെ മകൻ രോഹിത്ത് ശേഖർ തിവാരി മരിച്ചു; മൃതദ്ദേഹം മാക്‌സ് സങ്കേത് ആശുപത്രിയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്നും സൂചന; തിവാരി രോഹിത്തിനെ മകനായി അംഗീകരിച്ചത് ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ; തിവാരി മരിച്ച് ഒരു വർഷം തികയും മുൻപ് രോഹിത്തിന്റെ മരണവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അന്തരിച്ച മുൻ യുപി- ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എൻ.ഡി തിവാരിയുടെ മകൻ രോഹിത്ത് ശേഖർ തിവാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വാർത്താ ഏജൻസിയായ എഎൻഐയാണ് വിവരം പുറത്ത് വിട്ടത്. രോഹിത്തിന്റെ മൃതദ്ദേഹം ഇപ്പോൾ മാക്‌സ് സങ്കേത് ആശുപത്രിയിലാണെന്നും മരണത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് എൻ ഡി തിവാരി രോഹിതിനെ മകനായി അംഗീകരിച്ചത്. 2014ലാണ് ഡെൽഹി ഹൈക്കോടതി എൻ ഡി തിവാരിയാണ് രോഹിതിന്റെ പിതാവ് എന്നു കണ്ടെത്തിക്കൊണ്ട് വിധി പ്രഖ്യാപിച്ചത്.

അതേവർഷം 88-ആം വയസിൽ രോഹിതിന്റെ അമ്മ ഉജ്ജ്വല ശർമ്മയെ എൻ.ഡി.തിവാരി വിവാഹം കഴിച്ചു.2017ൽ അമിത് ഷായുടെ വസതിയിൽ വെച്ച് എൻ.ഡി തിവാരിയും രോഹിതും ബിജെപിയിൽ ചേർന്നിരുന്നു. 2018ൽ എൻ.ഡി തിവാരി മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP