Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാലിലെ മണ്ണ് കഴുകാനായി കുളിമുറിയിൽ കയറിയ മൂന്ന് വയസ്സുകാരിയെ പിന്നീട് കണ്ടത് ബക്കറ്റിൽ തല കീഴായി കിടക്കുന്നത്; കൊല്ലത്തെ മത്സ്യ കമ്പനി ജീവനക്കാരിയുടെ മകൾ മരിച്ചത് സഹോദരന്റെ വീട്ടിൽ; പുതിയതുറയിലെ കുട്ടിയുടെ മരണം കൈകഴുകുന്നതിനിടെ കുളിമുറിയിലുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണെന്ന് പ്രാഥമിക നിഗമനം; നിവിയുടെ മരണത്തിൽ നടുങ്ങി പുതിയതുറ

കാലിലെ മണ്ണ് കഴുകാനായി കുളിമുറിയിൽ കയറിയ മൂന്ന് വയസ്സുകാരിയെ പിന്നീട് കണ്ടത് ബക്കറ്റിൽ തല കീഴായി കിടക്കുന്നത്; കൊല്ലത്തെ മത്സ്യ കമ്പനി ജീവനക്കാരിയുടെ മകൾ മരിച്ചത് സഹോദരന്റെ വീട്ടിൽ; പുതിയതുറയിലെ കുട്ടിയുടെ മരണം കൈകഴുകുന്നതിനിടെ കുളിമുറിയിലുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണെന്ന് പ്രാഥമിക നിഗമനം; നിവിയുടെ മരണത്തിൽ നടുങ്ങി പുതിയതുറ

സ്വന്തം ലേഖകൻ

പൂവാർ: കൈകഴുകുന്നതിനിടെ കുളിമുറിയിലുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണ് മൂന്ന് വയസുകാരി മരണത്തിൽ നടുങ്ങി പുതിയ തുറ. ആർക്കും ഇനിയും ഈ മരണം ഉൾക്കൊള്ളാനായിട്ടില്ല. കരുംകുളം പുതിയതുറ ആർ.ടി ഹൗസിൽ ബാസ്റ്റിൻ - മിനി ദമ്പതികളുടെ ഏകമകൾ നിവിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.

കുറച്ചുനാൾ മുമ്പ് ബാസ്റ്റിൻ മിനിയെ ഉപേക്ഷിച്ച് പോയി. മിനിക്ക് കൊല്ലത്തെ ഒരു മത്സ്യക്കമ്പനിയിൽ ജോലിയുള്ളതിനാൽ മകളെ പുതിയതുറയിലെ സഹോദരിയോടൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്.സഹോദരിയുടെ മക്കൾക്കൊപ്പം വീട്ടിന് പുറത്തുനിന്ന് കളിക്കുന്നതിനിടയിൽകൈയിൽപ്പറ്റിയ മണ്ണ് കഴുകിക്കളയാനായി വീടിനുള്ളിലെ കുളിമുറിയിലേക്ക് നിവി കയറുകയായിരുന്നു.

ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതോടെ മിനിയുടെ സഹോദരി കുളിമുറിയിൽ കയറി നോക്കുമ്പോഴാണ് കുട്ടി ബക്കറ്റിൽ തലകീഴായിക്കിടക്കുന്നത് കണ്ടത്. ഉടനേ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം പുതിയതുറ സെന്റ് നിക്കോളസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു. കാഞ്ഞിരംകുളം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP