Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തമിഴ് ചിന്തകൻ എംഎസ്എസ് പാണ്ഡ്യൻ അന്തരിച്ചു; വിടവാങ്ങിയത് എംജിആർ പുസ്തകത്തിലൂടെ ദ്രാവിഡ സംസ്‌കാരത്തിന്റെ മുന്നേറ്റം വിവരിച്ച പണ്ഡിതൻ

തമിഴ് ചിന്തകൻ എംഎസ്എസ് പാണ്ഡ്യൻ അന്തരിച്ചു; വിടവാങ്ങിയത് എംജിആർ പുസ്തകത്തിലൂടെ ദ്രാവിഡ സംസ്‌കാരത്തിന്റെ മുന്നേറ്റം വിവരിച്ച പണ്ഡിതൻ

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവ്വകലാശാല പ്രൊഫസറും പ്രമുഖ രാഷ്ട്ര ചിന്തകനുമായ എം.എസ്.എസ് പാണ്ഡ്യൻ അന്തരിച്ചു. ദ്രാവിഡ പ്രസ്ഥാനങ്ങളെ കുറിച്ച് ആഴത്തിലെ അറിവുണ്ടായിരുന്ന വ്യക്തിത്വമാണ് പാണ്ഡ്യൻ. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആറിന്റെ ജീവിത വിലയിരുത്തൽ ഗ്രന്ഥമുൾപ്പെടെ നിരവധി പുസ്തകവും എഴുതിയിട്ടുണ്ട്.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 57 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചിരുന്നു. മദ്രാസ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിൽ അസോസിയേറ്റ് പ്രൊഫസറായ എസ് ആനന്ദിനിയാണ് ഭാര്യ. ഒരു മകളുണ്ട്. നാഗർകോവിൽ സ്വദേശിയാണ്.

ദ്രാവിഡ സംസ്‌കാരത്തെ കുറിച്ചുള്ള അറിവ് തന്നെയാണ് പാണ്ഡ്യനെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയനാക്കിയത്. ബ്രാഹ്മണ മേധാവിത്വത്തെ മറികടന്നുള്ള തമിഴ്‌നാട്ടിലെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ചരിത്രപരമായ സവിശേഷതകളാണ് പാണ്ഡ്യന്റെ പ്രധാന ഗവേഷണ മേഖല. ഇതു സംബന്ധിച്ച പ്രബന്ധങ്ങളുമായി ലോകമെങ്ങും സെമിനാറുകളിൽ ക്ലാസുകളെടുത്തിട്ടുണ്ട്. തമിഴ സംസ്‌കാരത്തിന്റെ പ്രത്യേകതകൾ തന്റെ കാഴ്ചപ്പാടിലുടെ ലോകത്തിന് മുന്നിൽ വരച്ചുകാട്ടുകയും ചെയ്തു.

എംജിആറിനെ കുറിച്ചുള്ള പഠന ഗ്രന്ഥം ആഗോള പ്രശസ്തി നേടി. വിദേശ സർവ്വകലാശാലകൾ പോലും ഈ പുസ്തകത്തെ പഠനവിധേയമാക്കി. എംജിആറിന്റെ സിനിമാ -രാഷ്ട്രീയ പ്രവർത്തനത്തെയാണ് പുസ്തകം വിശകലനം ചെയ്തത്. ഏറ്റവും മികച്ച സിനിമാ പഠന ഗ്രന്ഥമായി പോലും ഇതിനെ കണക്കാക്കുന്നുണ്ട്.

വിഭവങ്ങളെ കൃത്യമായി വിഭജിച്ച് സാമ്പത്തിക മുന്നേറ്റമെന്ന ആശയത്തിനായും പ്രവർത്തിച്ചു. സാമൂഹ്യവിഷയങ്ങളിൽ ഇടപെട്ടും പ്രതിബന്ധത തെളിയിച്ച അദ്ധ്യാപകനും ഗവേഷകനുമാണ് ഓർമ്മയാകുനനത്. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പാണ്ഡ്യൻ 2009ലാണ് ജെഎൻയുവിൽ പ്രൊഫസറായി ചേർന്നത്. ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലും ക്ലാസുകൾ എടുത്തിരുന്നു.

രാജ്യനിർമ്മിതിയിലെ പ്രാദേശികതയും ഭാഷയും രാഷ്ട്രീയവുമെന്ന വിഷയത്തിലാണ് ജെഎൻയുവിൽ ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത്. ഇന്ത്യയുടെ ചരിത്രപരമായ ബൗദ്ധിക പാരമ്പര്യമെന്ന വിഷയവും കൈകാര്യം ചെയ്തു. നിരവധി വിദേശ സർവ്വകലാശാലകളിലും വിസിറ്റിങ് പ്രൊഫസറായി പ്രവർത്തിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP