Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടനിൽ മലയാളി നഴ്സിനെ കീഴടക്കി കൊവിഡ് 19; വിട വാങ്ങിയത് കോട്ടയം സ്വദേശി അനൂജ് കുമാർ; ആദരാഞ്ജലികൾ അർപ്പിച്ച് മലയാളി സമൂഹം

ബ്രിട്ടനിൽ മലയാളി നഴ്സിനെ കീഴടക്കി കൊവിഡ് 19; വിട വാങ്ങിയത് കോട്ടയം സ്വദേശി അനൂജ് കുമാർ; ആദരാഞ്ജലികൾ അർപ്പിച്ച് മലയാളി സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടനിൽ വീണ്ടും മലയാളിയെ കീഴടക്കി കൊവിഡ് 19. കോട്ടയം വെളിയന്നൂർ സ്വദേശിയും നഴ്സുമായ അനൂജ് കുമാർ ആണ് വിട വാങ്ങിയത്. 44 വയസ് മാത്രമാണ് പ്രായം. അനൂജിനെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ബിജു എന്നാണ് വിളിച്ചിരുന്നത്. ദീർഘകാലമായി നഴ്സായി ജോലി ചെയ്ത് വരുകയായിരുന്നു അനൂജ്.

കഴിഞ്ഞ കുറെ നാളുകളായി കോവിഡിനോട് യുദ്ധം ചെയ്ത് ബോസ്റ്റണിലും ലെസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11.15 ഓടെ ലെസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലായായിരുന്നു അന്ത്യം. ഭാര്യ സന്ധ്യയും മകൻ ആകുലും ഇന്നലെ അവിടെ എത്തി അനൂജിനെ കണ്ടിരുന്നു.

കുടുംബത്തോടൊപ്പം ആയിരുന്നു അനൂജ് ലണ്ടനിൽ താമസിച്ചിരുന്നത്. തൊടുപുഴ, കോലാനി സ്വദേശിനിയായ സന്ധ്യയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ആകുൽ (14 ), ഗോകുൽ (3). കുടുംബവും കൊവിഡ് ബാധിതരായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് അവർ ഡിസ്ചാർജ്ജ് ആയത്.

കോട്ടയം വെളിയന്നൂർ കുറ്റിക്കാട്ട് പരേതനായ പവിത്രന്റെ മകനാണ് അനൂജ്. മാതാവ്: ജഗദമ്മ. സഹോദരി അജിത. കഴിഞ്ഞവർഷം ഏപ്രിലിൽ വീട്ടിലെത്തി മടങ്ങിയിരുന്നു. കൊവിഡ് ബാധിച്ച് യുകെയിൽ മരണത്തിനു കീഴടങ്ങുന്ന ഒമ്പതാമത്തെ മലയാളിയാണ് അനൂജ് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP