Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തമിഴ് ചലച്ചിത്ര സംവിധായകൻ പി.കെ.രാജ്‌മോഹൻ അന്തരിച്ചു; അന്ത്യം ചെന്നൈയിൽ കെ.കെ. നഗറിലെ വീട്ടിൽ; കൊറോണയെന്ന് സംശയവുമായി ബന്ധുക്കൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: അഴൈപ്പിതഴ് എന്ന തമിഴ് ചലച്ചിത്രം ഒരുക്കി ശ്രദ്ധ നേടിയ സംവിധായകൻ പി.കെ. രാജ്‌മോഹൻ(47) അന്തരിച്ചു. ചെന്നൈയിൽ കെ.കെ. നഗറിലെ വീട്ടിൽ വച്ചാണ് അന്ത്യം. ഹൃദയസ്തംഭനമാണ് മരണകാരണമായത്. 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് 'അഴൈപ്പിതഴ്'. കേദായം എന്ന പുതിയ ചിത്രം പുറത്തിറങ്ങാനായി ഒരുക്കുന്നതിനെടായണ് മരണം.

തന്റെ സിനിമാ സുഹൃത്തായ ഒരാളുടെ വീട്ടിൽ രാജ്‌മോഹൻ പതിവായി ഉച്ചഭക്ഷണം കഴിക്കാനായി എത്തുമായിരുന്നു. കഴിഞ്ഞ ദിവസം കാണാതിരുന്നതോടെ സുഹൃത്ത് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു നോക്കിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംവിധായകന്റെ മൃതദേഹം കൊറോണ വൈറസ് പരിശോധനയ്ക്കായി ഇന്നയയ്ക്കുന്നുമുണ്ട്.

കൊറോണയുണ്ടെന്ന് സംശയിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ആശുപത്രി അധികൃതർ മൃതദേഹം കൊറോണ വൈറസ് പരിശോധനയ്ക്കായി വൈറോളജി ലാബിലേക്ക് അയക്കുന്നത്. തമിഴിലെ യുവ സംവിധായകരുടെ കൂട്ടത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു രാജ്‌മോഹൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP