Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോടിനെ ലോക ചെസ് ഭൂപടത്തിൽ അടയാളപ്പെടുത്തിയ പി.ടി. ഉമ്മർകോയ അന്തരിച്ചു; വിടവാങ്ങിയത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പമ്പ് ഓപ്പറേറ്റർ ജോലിയിൽനിന്ന് ലോക ചെസിന്റെ നേതൃത്വത്തിലേക്കു വളർന്ന പ്രതിഭ

കോഴിക്കോടിനെ ലോക ചെസ് ഭൂപടത്തിൽ അടയാളപ്പെടുത്തിയ പി.ടി. ഉമ്മർകോയ അന്തരിച്ചു; വിടവാങ്ങിയത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പമ്പ് ഓപ്പറേറ്റർ ജോലിയിൽനിന്ന് ലോക ചെസിന്റെ നേതൃത്വത്തിലേക്കു വളർന്ന പ്രതിഭ

സ്വന്തം ലേഖകൻ

കോഴിക്കോട്: ലോക ചെസ് സംഘടന (ഫിഡെ) മുൻ രാജ്യാന്തര വൈസ് പ്രഡിഡന്റ് പി.ടി. ഉമ്മർകോയ (69) അന്തരിച്ചു. കോഴിക്കോട് പന്നിയങ്കരയിലെ വീട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു മരണം. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കബറടക്കം നടത്തി. ഭാര്യ: നജ്മ. മക്കൾ നസിയ നോന, നാദിയ നോന, നൈജിൽ റഹ്മാൻ. മരുമക്കൾ: മിഷാൽ റസാഖ്, ജസീം, ഫാബിദ.

കോഴിക്കോടിനെ ലോക ചെസ് ഭൂപടത്തിൽ അടയാളപ്പെടുത്തിയ ബഹുമുഖ പ്രതിഭയാണ് ഉമ്മർ കോയ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പമ്പ് ഓപ്പറേറ്റർ ജോലിയിൽനിന്നാണ് അദ്ദേഹം ലോക ചെസിന്റെ നേതൃത്വത്തിലേക്കു വളർന്നത്. 1996 മുതൽ 2006 വരെ ഫിഡെ വൈസ് പ്രസിഡന്റായിരുന്ന ഉമ്മർകോയ 1989 മുതൽ 2005 വരെ അഖിലേന്ത്യാ ചെസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പദവിയും വഹിച്ചു.

പ്രമുഖ രാജ്യാന്തര മത്സരങ്ങളിൽ ആർബിറ്ററായി. ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ, കോമൺവെൽത്ത് ചെസ് അസോസിയേഷൻ, ഫിഡെ യൂത്ത് കമ്മിറ്റി എന്നിവയുടെ നേതൃത്വവും വഹിച്ചിരുന്നു.ഉമ്മർകോയയുടെ കാലത്താണ് രാജ്യത്തിന് ഒട്ടേറെ മികച്ച താരങ്ങളെ ലഭിച്ചത്. മലപ്പുറം ജില്ലാ അസോസിയേഷൻ നേതൃത്വത്തിൽനിന്ന് സംസ്ഥാന സെക്രട്ടറിയായും 1989ൽ അഖിലേന്ത്യാ ചെസ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായും വളർന്നു. ഫെഡറേഷന്റെ ദേശീയ നേതൃത്വത്തിലിരിക്കെയുണ്ടായ തർക്കങ്ങൾ നിയമപോരാട്ടത്തിലെത്തിയതോടെ സ്ഥാനമൊഴിയേണ്ടിവന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP