Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കറുകച്ചാലിൽ മരക്കൊമ്പ് പൊട്ടി തലയിൽ വീണ് പെൺകുട്ടി മരിച്ചു; മരണമടഞ്ഞത് കങ്ങഴയിലെ അഭയകുമാർ-ശോഭന ദമ്പതികളുടെ ഏക മകൾ; ആറാംക്‌ളാസ് വിദ്യാർത്ഥിനിക്ക് ആപത്തുണ്ടായത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ

കറുകച്ചാലിൽ മരക്കൊമ്പ് പൊട്ടി തലയിൽ വീണ് പെൺകുട്ടി മരിച്ചു; മരണമടഞ്ഞത് കങ്ങഴയിലെ അഭയകുമാർ-ശോഭന ദമ്പതികളുടെ ഏക മകൾ; ആറാംക്‌ളാസ് വിദ്യാർത്ഥിനിക്ക് ആപത്തുണ്ടായത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ

കോട്ടയം: കറുകച്ചാലിൽ മരകൊമ്പ് തലയിൽ വീണ് പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. കങ്ങഴ സ്വദേശി പരുത്തിമൂട് തടത്തിൽതാഴെ വീട്ടിൽ അഭയകുമാർ-ശോഭനാ ദമ്പതികളുടെ മകൾ പവിത്ര (11) ആണ് മരിച്ചത്. ഇവരുടെ ഏക മകളാണ് പവിത്ര. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അജയകുമാറിന്റെ വീട്ടിൽവച്ചായിരുന്നു സംഭവം.

വീട്ട് മുറ്റത്ത് ഇരുന്ന് കളിച്ചുകൊണ്ടിരുന്ന പവിത്രയുടെ തലയിലേയ്ക്ക് ഉണങ്ങിയ പ്ലാവിന്റെ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. മരക്കഷ്ണം വീണ ആഘാതത്തിൽ ബോധരഹിതയായ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടമല്ലി സെന്റ് തെരാസാസ് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് പവിത്ര.

കറുകച്ചാൽ എസ്. ഐ.യുടെ നേതൃത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP