Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പി.എം.ഏബ്രഹാം അന്തരിച്ചു; സംസ്‌കാരം ഇന്നു 3.30നു നന്തൻകോട് ജറുസലം മാർത്തോമ്മാ പള്ളിയിൽ ശുശ്രൂഷയ്ക്കുശേഷം പാറ്റൂർ സെമിത്തേരിയിൽ

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പി.എം.ഏബ്രഹാം അന്തരിച്ചു; സംസ്‌കാരം ഇന്നു 3.30നു നന്തൻകോട് ജറുസലം മാർത്തോമ്മാ പള്ളിയിൽ ശുശ്രൂഷയ്ക്കുശേഷം പാറ്റൂർ സെമിത്തേരിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ഷിപ്പിങ് ഉപരിതലഗതാഗത വകുപ്പ് മുൻ സെക്രട്ടറിയുമായിരുന്ന കുറവൻകോണം മമ്മീസ് കോളനി പുത്തൻപറമ്പിൽ പി.എം.ഏബ്രഹാം (84) അന്തരിച്ചു.1957ൽ ഐഎഎസ് നേടിയ ഏബ്രഹാം തലശ്ശേരി സബ് കലക്ടറായാണ് സർവീസ് ആരംഭിച്ചത്. തൃശൂർ കലക്ടറായിരുന്നു. സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, സിവിൽ സപ്ലൈസ് കമ്മിഷണർ, കാർഷികോൽപാദന കമ്മിഷണർ, ട്രാവൻകൂർകൊച്ചിൻ കെമിക്കൽസ് മാനേജിങ് ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

സംസ്‌കാരം ഇന്നു 3.30നു നന്തൻകോട് ജറുസലം മാർത്തോമ്മാ പള്ളിയിൽ ശുശ്രൂഷയ്ക്കുശേഷം പാറ്റൂർ സെമിത്തേരിയിൽ. തിരുവല്ല കുമ്പനാട് സ്വദേശിയാണ്. ഭാര്യ പരേതയായ ഷെർളി ഏബ്രഹാം (മാരാമൺ പാലക്കുന്നത്ത് കുടുംബാംഗം), മക്കൾ: സുശീല ഏബ്രഹാം (റീജനൽ മാനേജർ, നാഷനൽ ഇൻഷുറൻസ് കമ്പനി, ബെംഗളൂരു), അനീഷ് എബ്രഹാം (സിഇഒ, സുന്ദരം അസറ്റ് മാനേജ്‌മെന്റ്, സിംഗപ്പൂർ), മരുമകൾ: വീണ ചെറിയാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP