Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചതുകൊറോണയെ ഭയന്നോ? മരിക്കുന്നതിന് മുമ്പ് പനിയുടെ ലക്ഷണങ്ങളുണ്ടെന്ന് സഹപ്രവർത്തകരെ ഫോണിൽ വിളിച്ച് പറഞ്ഞു: ആത്മഹത്യ ചെയ്തത് ഭാര്യയും മക്കളും കൊല്ലത്തുള്ള കുടുംബവീട്ടിലേക്ക് പോയ നേരത്ത്

ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചതുകൊറോണയെ ഭയന്നോ? മരിക്കുന്നതിന് മുമ്പ് പനിയുടെ ലക്ഷണങ്ങളുണ്ടെന്ന് സഹപ്രവർത്തകരെ ഫോണിൽ വിളിച്ച് പറഞ്ഞു: ആത്മഹത്യ ചെയ്തത് ഭാര്യയും മക്കളും കൊല്ലത്തുള്ള കുടുംബവീട്ടിലേക്ക് പോയ നേരത്ത്

സ്വന്തം ലേഖകൻ

കല്ലമ്പലം: ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. കുമളിയിൽ ടൂറിസം പൊലീസിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫിസർ ജി.വിനോദിനെ(40)യാണ് വാടകവീടായ പള്ളിക്കൽ പകൽക്കുറി കാർത്തികയിൽ ഇന്നലെ രാവിലെ 10ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഭാര്യയും മക്കളും കൊല്ലത്തുള്ള കുടുംബവീട്ടിലായിരുന്നു.

തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്നുവെന്ന് സഹപ്രവർത്തകരോടു പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ആറിന് ഇദ്ദേഹം വാടക വീട്ടിലെത്തിയ ശേഷം സഹപ്രവർത്തകരെ ഫോണിൽ വിളിക്കുകയും വീട്ടിലെത്തിയെന്നും പനിയുടെ ലക്ഷണങ്ങളുണ്ടെന്നും പറഞ്ഞിരുന്നു. വീട്ടുകാർ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ:സൂര്യ. മക്കൾ: കൈലാസ്, കാർത്തിക്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ. പരിശോധനയിൽ പനിയുടെയോ മറ്റു രോഗങ്ങളുടെയോ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP