Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഭീതിയിൽ മനംനൊന്ത് മലപ്പുറത്തുകാരൻ കുവൈത്തിൽ തൂങ്ങി മരിച്ചു; കൊറോണ നിയന്ത്രണങ്ങൾ തുടങ്ങിയതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്ന പ്രകാശൻ തൂങ്ങി മരിച്ചത് താമസ സ്ഥലത്ത് തന്നെ

കോവിഡ് ഭീതിയിൽ മനംനൊന്ത് മലപ്പുറത്തുകാരൻ കുവൈത്തിൽ തൂങ്ങി മരിച്ചു; കൊറോണ നിയന്ത്രണങ്ങൾ തുടങ്ങിയതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്ന പ്രകാശൻ തൂങ്ങി മരിച്ചത് താമസ സ്ഥലത്ത് തന്നെ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് ഭീതിയിൽ മനംനൊന്ത് എടപ്പാൾ സ്വദേശി കുവൈറ്റിൽ തൂങ്ങി മരിച്ചു. എടപ്പാൾ അയിലക്കാട് സ്വദേശി പുളിക്കത്തറ വാസുവിന്റെ മകൻ പ്രകാശൻ(47)ആണ് കുവൈറ്റ് സഭാസാലിമിൽ താമസ സ്ഥലത്ത് തൂങ്ങിമരിച്ചത്.

നാല് മാസം മുമ്പാണ് പ്രകാശൻ കുവൈറ്റിലേക്ക് പോയത്.കോവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയതോടെ പ്രകാശനും കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നെന്ന് പറയുന്നു. നിലവിലെ സാഹചര്യം അനുസരിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ നിയമ പ്രശ്നങ്ങൾ ഉണ്ടെന്നും സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്നും കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകൻ കൂടിയായ ചങ്ങരംകുളം സ്വദേശി ഷംസീർ ബാബു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP