Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. കെ.എസ്. ഡേവിഡ് അന്തരിച്ചു; വിപുലമായ സൗഹൃദവൃന്ദത്തിന് ഉടമയായ മനഃശാസ്ത്രജ്ഞന്റെ അന്ത്യം വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കേ; നിരവധി പുസ്തകങ്ങളുടെ രചയിതാവും ഇടത് സഹയാത്രികനായ ഡേവിഡിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കൾ

പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. കെ.എസ്. ഡേവിഡ് അന്തരിച്ചു; വിപുലമായ സൗഹൃദവൃന്ദത്തിന് ഉടമയായ മനഃശാസ്ത്രജ്ഞന്റെ അന്ത്യം വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കേ; നിരവധി പുസ്തകങ്ങളുടെ രചയിതാവും ഇടത് സഹയാത്രികനായ ഡേവിഡിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. കെ.എസ്. ഡേവിഡ് (70) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11.20ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിച്ചു. മരണസമയത്ത് മകൾ ഒപ്പമുണ്ടായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ.

മനഃശാസ്ത്രമെന്തെന്ന് മലയാളിക്ക് പരിചയപ്പെടുത്തിയത് ഡോ. കെ.എസ്. ഡേവിഡാണ്. സൈബർ ലോകത്ത് സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇടത് സഹയാത്രികനായ ഡേവിഡ്, കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി വിപുലമായ സുഹൃദ് ബന്ധവും കാത്തുസൂക്ഷിച്ചു.

കുന്നംകുളം സ്വദേശിയായ അദ്ദേഹം ദീർഘകാലമായി എറണാകുളം കടവന്ത്ര മനോരമ നഗറിൽ കോലാടി ഹൗസിലായിരുന്നു താമസം. 1947 നവംബർ 20ന് കുന്നംകുളത്ത് കോലാടി സൈമണിന്റെയും ലില്ലി സൈമണിന്റെയും മകനായി ജനനം. ബോംബെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മാനസികാരോഗ്യ വിഷയത്തിൽ ബിരുദാനന്തരബിരുദം നേടി. മദ്രാസ് ലൊയോള കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ദീർഘകാലം എറണാകുളം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസിന്റെ ഡയറക്ടറായിരുന്നു. 10 വർഷം എറണാകുളം സിറ്റി ആശുപത്രിയിൽ സൈക്കോ തെറാപ്പിസ്റ്റായിരുന്നു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഇടതുപക്ഷ സഹചാരിയായിരുന്ന അദ്ദേഹം എറണാകുളത്തെ പാർട്ടി പരിപാടികളിലും സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ധീരമായി പ്രതികരിച്ചിരുന്നു. സിപിഐ എം സ്വതന്ത്രനായി കൊച്ചി കോർപറേഷനിലേക്ക് മത്സരിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഉഷ സൂസൻ ഡേവിഡ്. മക്കൾ: നിർമൽ ഡേവിഡ്, സ്വപ്‌ന ഡേവിഡ്. മരുമകൻ: ഡോ. വിഷ്ണു പ്രബീർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP