Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗായിക രാധികാ തിലക് അന്തരിച്ചു; വിടവാങ്ങുന്നത് ലളിത ഗാനങ്ങളിലൂടെ സിനിമാ പിന്നണി രംഗത്ത് എത്തിയ പാട്ടുകാരി

ഗായിക രാധികാ തിലക് അന്തരിച്ചു; വിടവാങ്ങുന്നത് ലളിത ഗാനങ്ങളിലൂടെ സിനിമാ പിന്നണി രംഗത്ത് എത്തിയ പാട്ടുകാരി

കൊച്ചി: സിനിമാ പിന്നണി ഗായികയായിരുന്ന രാധികാ തിലക്(45)അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ  രോഗബാധിതയായിരുന്നു. ഏറെ നാളായി ചികിൽസയിലായിരുന്നു. മായാമഞ്ചലിൽ..., കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ.., ദേവസംഗീതം നീയല്ലേ... മനസിൽ മിഥുനമഴ.. തുടങ്ങി ഹിറ്റ് ഗാനങ്ങൾ പാടിയത് രാധികാ തിലകാണ്. മലയാളത്തിൽ അറുപതിലധികം സിനമാ ഗാനങ്ങൾ പാടിയിട്ടുണ്ട്

ദൂരദർശനിൽ ലളിതഗാനങ്ങൾ പാടിയാണ് രാധിക മിനി സ്‌ക്രീനിലെ താരമാകുന്നത്. ഏഷ്യാനെറ്റിന്റെ തുടക്കത്തിൽ വോയ്‌സ് ഓഫ് ദ വീക്ക് എന്ന പ്രോഗ്രാം അവതാരകയായി. സ്‌റ്റേജ് ഷോ എന്ന ആശയം കേരളത്തിൽ ഉണ്ടാകുന്നതിന് മുമ്പുള്ള ഗാനമേളക്കാലത്ത് രാധിക തിലക് സംഗീതാസ്വാദകരുടെ താരമായിരുന്നു. യേശുദാസും എംജി ശ്രീകുമാറും അടക്കമുള്ള പ്രമുഖർക്കൊപ്പം ഗാനമേളകളിൽ പാടിയിട്ടുണ്ട്.

ഡിഗ്രിയൊക്കെ കഴിഞ്ഞ ശേഷമാണ് സിനിമയിൽ രാധിക പാടുന്നത്. ജോൺസൺ മാഷിന്റെ ചെപ്പുകിലുക്കണ ചങ്ങാതീ... എന്ന പാട്ടായിരുന്നു ആദ്യ ഗാനം. ഇളയരാജ് അടക്കമുള്ള പ്രമുഖരുടെ സംഗീത സംവിധാനത്തിൽ പാട്ടുകൾ പാടിയിട്ടുണ്ട്.

രാധികാ തിലക് പാടിയ പ്രധാന പാട്ടുകൾ

1. മായാമഞ്ചലിൽ... (ഒറ്റയാൾ പട്ടാളം, സംഗീതസംവിധാനം ശരത്)
2. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... (കന്മദം, സംഗീതം രവീന്ദ്രൻ്)
3. കൈതപ്പൂമണമെന്തേ ചഞ്ചലാക്ഷീ.. (സ്‌നേഹം, സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്)
4. ദേവസംഗീതം നീയല്ലേ... (ഗുരു, സംഗീതം ഇളയരാജ)
5. എന്റെയുള്ളുടുക്കും കൊട്ടി (ദീപസ്തംഭം മഹാശ്ചര്യം, മോഹൻസിതാര)
6. കാനനക്കുയിലേ.. (മിസ്റ്റർ ബ്രഹ്മചാരി, മോഹൻസിതാര)
7. മനസിൽ മിഥുനമഴ.. (നന്ദനം, രവീന്ദ്രൻ്)
8. വെണ്ണക്കല്ലിൽ നിന്നെക്കൊത്തി.. (പട്ടാളം, സംഗീതം വിദ്യാസാഗർ)
9. ഓമനമലരേ.. (കുഞ്ഞിക്കൂനൻ, ടൈറ്റിൽ സോംഗ്)
10. തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ (ക്രിസ്തീയ ഭക്തിഗാനം)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP