Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അമ്മയാകണമെന്ന രാഗിതയുടെ മോഹം സഫലമായത് വിവാഹത്തിന് പത്ത് വർഷങ്ങൾക്ക് ശേഷം; കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിനൊടുവിൽ സുനിൽ കുമാറിനെ തനിച്ചാക്കി കടിഞ്ഞൂൽ പ്രസവത്തിൽ അമ്മയും കുഞ്ഞും യാത്രയായി

അമ്മയാകണമെന്ന രാഗിതയുടെ മോഹം സഫലമായത് വിവാഹത്തിന് പത്ത് വർഷങ്ങൾക്ക് ശേഷം; കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിനൊടുവിൽ സുനിൽ കുമാറിനെ തനിച്ചാക്കി കടിഞ്ഞൂൽ പ്രസവത്തിൽ അമ്മയും കുഞ്ഞും യാത്രയായി

സ്വന്തം ലേഖകൻ

ചെറുവത്തൂർ: പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സുനിൽ കുമാർ-രാഗിത ദമ്പതികളുടെ ജീവിതത്തിലേക്ക് ആ സന്തോഷ വാർത്ത എത്തിയത്. തങ്ങളുടെ വീടിനെ കളി ചിരികൾ കൊണ്ട് സന്തോഷ പൂർണ്ണമാക്കാൻ ഒരു കുഞ്ഞു വാവ എത്തുന്നു എന്നത് എല്ലാവരേയും ഒരുപോലെ സന്തോഷിപ്പിച്ചു. എന്നാൽ ആ സന്തോഷം ഒടുവിൽ വലിയ ദുഃഖമായി മാറിയിരിക്കുകയാണ് ചെറുവത്തൂർകാരി കുറ്റിവയലിലെ പ്രവാസി ആറിൽ സുനിൽകുമാറിന്റെ വീട്ടിൽ.

കടിഞ്ഞൂൽ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിക്കുക ആയിരുന്നു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അമ്മയും കുഞ്ഞും മരിച്ചത്. ചെറുവത്തൂർകാരി കുറ്റിവയലിലെ പ്രവാസി ആറിൽ സുനിൽകുമാറിന്റെ ഭാര്യ നീലേശ്വരം പേരോൽ പത്തിലകണ്ടത്തിലെ പി.വി.രാഗിത(32)യും നവജാതശിശുവുമാണ് മരിച്ചത്.

പ്രസവത്തിനായി ചൊവ്വാഴ്ച ഉച്ചയ്ക്ക് രാഗിതയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രക്തസമ്മർദം കൂടുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതിനെത്തുടർന്ന് വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി പ്രസവം നടന്നുവെങ്കിലും നവജാതശിശുവും അമ്മയും മരിച്ചു.

പത്തിലകണ്ടത്തിലെ പി.ദാമോദരന്റെയും പുഷ്പയുടെയും മകളാണ് രാഗിത. നീലേശ്വരം കൈരളി കൺസ്ട്രക്ഷൻസിലെ ജീവനക്കാരിയാണ്. 10 വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുട്ടിപിറന്നത്. സഹോദരങ്ങൾ: സരിത, അഗത. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പട്ടേന സമുദായ ശ്മശാനത്തിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP