Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രശസ്ത സിനിമാ- സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു; നാൽപ്പതിൽ അധികം സിനിമകളിൽ അഭിനയിച്ച രവി വള്ളത്തോൾ വെള്ളിത്തിരയേക്കാൾ ശോഭിച്ചത് മിനി സക്രീനിൽ; മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരം അടക്കം നേടിയ അഭിനേതാവ്; സൗമ്യ വ്യക്തിത്വത്തിന് ഉടമയായ നടൻ സിനിമയ്ക്ക് പുറത്ത് കാരുണ്യ പ്രവർത്തന രംഗത്തെയും സജീവ വ്യക്തിത്വം; വിടപറഞ്ഞത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി 'തണൽ' എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റും നടത്തിയ നടൻ

പ്രശസ്ത സിനിമാ- സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു; നാൽപ്പതിൽ അധികം സിനിമകളിൽ അഭിനയിച്ച രവി വള്ളത്തോൾ വെള്ളിത്തിരയേക്കാൾ ശോഭിച്ചത് മിനി സക്രീനിൽ; മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരം അടക്കം നേടിയ അഭിനേതാവ്; സൗമ്യ വ്യക്തിത്വത്തിന് ഉടമയായ നടൻ സിനിമയ്ക്ക് പുറത്ത് കാരുണ്യ പ്രവർത്തന രംഗത്തെയും സജീവ വ്യക്തിത്വം; വിടപറഞ്ഞത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി 'തണൽ' എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റും നടത്തിയ നടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രശസ്ത സിനിമാസീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മൂന്ന് പതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു രവി വള്ളത്തോൾ. 1987 ൽ പുറത്തിറങ്ങി സ്വാതിതിരുന്നാളിലൂടെ അഭിനയരംഗത്തെത്തിയ താരം നാൽപ്പതിൽ അധികം സിനിമകളിൽ അഭിനയിച്ചു. എഴുത്തുകാരൻ കൂടിയായ രവിവള്ളത്തോൾ ഇരുപത്തി അഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. ഗാനരചയിതാവാണ് സിനിമാ രംഗത്തുതുടക്കം കുറിക്കുന്നത്.

പ്രശസ്ത നാടകകൃത്ത് ടി എൻ ഗോപിനാഥൻ നായരുടെ മകനായി മലപ്പുറം ജില്ലയിൽ ജനിച്ചു. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അനന്തിരവനാണ് രവിവള്ളത്തോൾ. ശിശുവിഹാർ മോഡൽ ഹൈസ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാർ ഇവാനിയോസ് കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞ രവി വള്ളത്തോൾ,കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പി ജിയും കഴിഞ്ഞു. 1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി 'താഴ്‌വരയിൽ മഞ്ഞുപെയ്തു' എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങുന്നത്.

1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത 'വൈതരണി' എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോൾ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ടി എൻ ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവിവള്ളത്തോൾ അഭിനയിച്ചു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ,കോട്ടയം കഞ്ഞച്ചൻ,ഗോഡ്ഫാദർ,വിഷ്ണുലോകം,സർഗം,കമ്മീഷണർ...എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ന്നല്ലൊരു എഴുത്തുകാരൻ കൂടിയായ രവിവള്ളത്തോൾ ഇരുപത്തി അഞ്ചോളം ചെറുകഥകൾ എഴുതിയിട്ടുണ്ട്. 1980 ജനുവരി1-നായിരുന്നു രവി വള്ളത്തോളിന്റെ വിവാഹം. ഭാര്യയുടെ പേര് ഗീതാലക്ഷ്മി. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി 'തണൽ' എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP