Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബന്ധുക്കൾ നാടു മുഴുവൻ അന്വേഷിച്ചു നടക്കുമ്പോഴും വീടിന് പിന്നിൽ കിടന്നത് രക്തം വാർന്ന് അവശനായി; റിട്ടയേർഡ് എസ്‌ഐ ജഗദൻ മരിച്ചത് പതിനഞ്ചടി താഴ്‌ച്ചയിലേക്ക് കാൽവഴുതി വീണ്

ബന്ധുക്കൾ നാടു മുഴുവൻ അന്വേഷിച്ചു നടക്കുമ്പോഴും വീടിന് പിന്നിൽ കിടന്നത് രക്തം വാർന്ന് അവശനായി; റിട്ടയേർഡ് എസ്‌ഐ ജഗദൻ മരിച്ചത് പതിനഞ്ചടി താഴ്‌ച്ചയിലേക്ക് കാൽവഴുതി വീണ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീണ് പരിക്കേറ്റതിനെ തുടർന്ന് രക്തം വാർന്ന് റിട്ടയേഡ് എഎസ്‌ഐക്ക് ദാരുണാന്ത്യം. വാമനപുരം കാഞ്ഞിരംപാറ ചരുവിള പുത്തൻവീട്ടിൽ ജഗദൻ(62)ആണ് മരിച്ചത്. ബന്ധുക്കൾ നാടു മുഴുവൻ അന്വേഷിച്ചു നടക്കുമ്പോഴാണ് വീടിന് പിന്നിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ട് ഇദ്ദേഹം കാരേറ്റ് പോയിരുന്നു. എന്നാൽ രാത്രിയായിട്ടും കാണാതായതോടെ ബന്ധുക്കൾ സമീപത്തെ വീടുകളിലൊക്കെ തിരക്കി. എന്നാൽ ആരും കണ്ടിരുന്നില്ല. അടുത്ത ദിവസം രാവിലെ വീടിന്റെ പിന്നാമ്പുറത്തെ മുറ്റത്താണ് പരുക്കേറ്റ് വീണ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ശനിയാഴ്ച രാത്രി വീട്ടിലേക്ക് വന്ന ഇദ്ദേഹം വീടിന്റെ പിന്നാമ്പുറത്തെ ചരിവുള്ള സ്ഥലത്തെ വഴിയിലൂടെ നടന്നു വന്നതാകാമെന്നും കാൽ വഴുതി പതിനഞ്ച് അടിയിലേറെ താഴ്ചയുള്ള മുറ്റത്തേക്ക് വീണതാണെന്നുമാണ് പൊലീസ് കരുതുന്നത്. കാൽ വഴുതിയ പാടുകളും കയ്യിൽ വീഴാതിരിക്കാൻ മരക്കൊമ്പിൽ പിടിച്ചതിന്റെ ഇലകളും ഉണ്ടായിരുന്നു. തല കല്ലിലിടിച്ച് പരുക്കേറ്റ് രക്തം വാർന്ന അവസ്ഥയിലായിരുന്നു. വെഞ്ഞാറമൂട് പൊലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP