Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരുവിതാംകൂർ ഭക്ഷ്യ–വനം വകുപ്പുമന്ത്രിയായിരുന്ന വി.ഒ. മർക്കോസിന്റെ ഭാര്യ അന്തരിച്ചു; റോസ് മർക്കോസ് വിടവാങ്ങിയത് 102-ാം വയസ്സിൽ

തിരുവിതാംകൂർ ഭക്ഷ്യ–വനം വകുപ്പുമന്ത്രിയായിരുന്ന വി.ഒ. മർക്കോസിന്റെ ഭാര്യ അന്തരിച്ചു; റോസ് മർക്കോസ് വിടവാങ്ങിയത് 102-ാം വയസ്സിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: തിരുവിതാംകൂർ മന്ത്രിസഭയിലെ ഭക്ഷ്യ–വനം വകുപ്പുമന്ത്രിയായിരുന്ന വി.ഒ. മർക്കോസിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക റോസ് മർക്കോസ് (റോസമ്മ–102) അന്തരിച്ചു. കോട്ടയം ഈരയിൽക്കടവ് വാതക്കാട്ട് വസതിയിലായിരുന്നു അന്ത്യം. കൈപ്പുഴ കണ്ടാരപ്പള്ളിൽ കുടുംബാംഗമാണ്. ഭർത്താവ് വി.ഒ. മർക്കോസ്, പറവൂർ ടി.കെ.നാരായണപിള്ള പ്രധാനമന്ത്രിയായുള്ള തിരുവിതാംകൂർ മന്ത്രിസഭയിൽ ഭക്ഷ്യ–വനം വകുപ്പുമന്ത്രിയും (1948–49) കോട്ടയം മുനിസിപ്പാലിറ്റി ചെയർമാനും ഡിസിസി പ്രസിഡന്റും ആയിരുന്നു.

തിരുച്ചിറപ്പള്ളി ഹോളി ക്രോസ് കോളജിൽനിന്നു ബിരുദമെടുത്ത റോസ് മർക്കോസ് 1944ൽ തിരുവിതാംകൂർ സർവകലാശാലയിൽനിന്ന് ഇംഗ്ലിഷ് ഭാഷയിലും ഗണിതത്തിലും അദ്ധ്യാപനയോഗ്യത നേടി കോട്ടയം സെന്റ് ആൻസ് ഹൈസ്കൂളിലായിരുന്നു അദ്ധ്യാപനത്തുടക്കം. തുടർന്നു വിവിധ സർക്കാർ സ്കൂളുകളിലും അദ്ധ്യാപികയായി.

മക്കൾ: പ്രേമ കുരുവിള, അഡ്വ. ഏബ്രഹാം മർക്കോസ്, ലൈല ഏബ്രഹാം, സീനിയർ അഡ്വ. ജോസഫ് മർക്കോസ്, റെജി മർ‌ക്കോസ്. മരുമക്കൾ: തൊമ്മൻ കുരുവിള താമരപ്പള്ളിൽ, ലത താമരപ്പള്ളിൽ, കെ.ഒ. ഏബ്രഹാം കുരിശുംചുവട്ടിൽ, സബീന വെള്ളാപ്പള്ളി, റാണി കോയിപ്പുറം. ഇന്നു രാവിലെ 11നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സംസ്കാരം 12നു ചിങ്ങവനം സെന്റ് ജോൺസ് ദയറ പള്ളിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP