Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയന്ത്രണംവിട്ട സൈക്കിൾ റോഡ് മതിലിൽ ഇടിച്ചപ്പോൾ അപകടം; നാലാം ക്ലാസുകാരി കിണറ്റിലേക്ക് വീണത് ചുറ്റുമതിലും കടന്ന്; 30 അടി താഴ്‌ച്ചയിൽ ജീവൻ കാക്കാൻ 15 മിനിറ്റ് കാത്തു കിടന്നിട്ടും ആരും എത്തിയില്ല

നിയന്ത്രണംവിട്ട സൈക്കിൾ റോഡ് മതിലിൽ ഇടിച്ചപ്പോൾ അപകടം; നാലാം ക്ലാസുകാരി കിണറ്റിലേക്ക് വീണത് ചുറ്റുമതിലും കടന്ന്; 30 അടി താഴ്‌ച്ചയിൽ ജീവൻ കാക്കാൻ 15 മിനിറ്റ് കാത്തു കിടന്നിട്ടും ആരും എത്തിയില്ല

മൂവാറ്റുപുഴ: നിയന്ത്രണം വിട്ട സൈക്കിൾ മതിലിൽ ഇടിച്ച് കിണറ്റിൽ വീണ് നാലുവയസുകാരി കൊല്ലപ്പെട്ട സംഭവം നാടിന്റെ നൊമ്പരമായി മാറി. മൂവാറ്റുപുഴയിലുണ്ടായ അപകടത്തിലാണ് കുരുന്ന് ദാരുണമായി മരിച്ചത്. കുത്തനെയുള്ള ഇറക്കത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് തെറിച്ചുവീണാണ് മൂവാറ്റുപുഴ ശിവൻകുന്ന് സ്‌കൂളിനു സമീപം താമസിക്കുന്ന പോത്താനിക്കാട് ഏനാനിക്കൽ ലൈജു െജയിംസിന്റെയും ജിൻജുവിന്റെയും മകൾ ജിൽറ്റ മരിയ ലൈജു (9) മരിച്ചത്. അവിചാരിതമായുണ്ടായ ദുരന്തം നാടിനെ മുഴുവൻ ദുഃഖത്തിലാക്കി.

ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ വീടിനടുത്തായിരുന്നു അപകടം. ശിവൻകുന്ന് റോഡിലൂടെ സൈക്കിൾ ചവിട്ടുകയായിരുന്നു ജിൽറ്റയും സഹോദരൻ അഞ്ച് വയസ്സുള്ള ജിൽബർട്ടും. ഇതിനിടെ കുത്തനെയുള്ള ഇറക്കത്തിൽ സൈക്കിൽ എത്തിയതോടെ ജിൽറ്റ മരിയക്ക് സൈക്കിളിലുള്ള നിയന്ത്രണം നഷ്ടമായി. അതിവേഗത്തിൽ പാഞ്ഞ സൈക്കിൾ മതിതിൽ തട്ടി. ഇതോടെ തെറിച്ചു പോയ ജിൽറ്റ കിണറ്റിലേക്ക് വീഴുകയായിരുന്നു.

ചുറ്റുമതിലുള്ള കിണറ്റിലേക്കാണ് ജിൽറ്റ വീണത്. കിണറിനരികത്തുതന്നെ സൈക്കിൾ കിടന്നിരുന്നു. 30 അടിയിലേറെ ആഴമുള്ള കിണറ്റിൽ കുഞ്ഞു വീണത് ശ്രദ്ധയിൽപ്പെട്ട് രക്ഷാപ്രവർത്തനം നടത്താൻ വൈകിയതുമാണ് ജിൽറ്റയുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയത്. കിണർ മൂടിയിരുന്ന തകരഷീറ്റുകൾക്കിടയിലൂടെയാണ് കുട്ടി കിണറ്റിലേക്ക് വീണുപോയത്. കാടും വള്ളിപ്പടർപ്പും മൂടിക്കിടന്ന പുരയിടത്തിലാണ് കിണർ. അപകടം നടന്ന ഉടനെ അടുത്ത വീടുകളിൽ നിന്നെല്ലാം സ്ത്രീകൾ ഓടിയെത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

മൂവാറ്റുപുഴയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് കിണറ്റിൽ പരിശോധന നടത്തിയത്. കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും ജിൽറ്റ മരിച്ചിരുന്നു. 15 മിനിറ്റോളം ജിൽറ്റരക്ഷാപവർത്തകരെ കാത്ത് കിനറ്റിൽ കിടന്നു. കിണറിന്റെ ഭിത്തിയിൽ പിടിച്ച് വെള്ളത്തിനു മുകളിൽ തല ഉയർത്തി നിന്ന ജിൽറ്റയുടെ കുഞ്ഞു കൈകൾ താമസിയാതെ കരുത്തു നഷ്ടമായി കുഴഞ്ഞു. ഇതിന് ശേഷമാണ് മുങ്ങിപ്പോയതെന്നാണ് പരിസരവാസികൾ പറയുന്നത്. ഫയർഫോഴ്‌സ് എത്തുമ്പോഴേക്കും കുഞ്ഞ് താണുപോയിരുന്നു. കാടും പടലും മൂടിയ കിണറ്റിലേക്ക് അപ്പോൾത്തന്നെ ഇറങ്ങാൻ ആരുമുണ്ടായില്ല എന്നും വേദനയോടെ സ്ഥലവാസികൾ ഓർക്കുന്നു. വൈകീട്ടായതിനാൽ സ്ത്രീകളേ അടുത്തുണ്ടായിരുന്നുള്ളൂ. എന്തു ചെയ്യുമെന്ന് പകച്ചുനിന്ന സമയത്തിനുള്ളിൽ എല്ലാം ഞെടിയിടയിൽ കഴിഞ്ഞിരുന്നു.

ചേച്ചി വീണെന്നു അനുജൻ ജിൽബർട്ടാണ് അറിയിച്ചത്. തുടർന്നാണ് നാട്ടുകാർ ഓടിക്കൂടിയത്. മൂവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂളിനും ഇത് സങ്കട ദിനങ്ങളാണ്. കൂട്ടുകാർ ഇനി വരില്ലെന്ന് വിശ്വസിക്കാൻ കുട്ടികൾക്കാവുന്നില്ല. വിദേശത്തെ ജോലി ഈ മാസം അവസാനിപ്പിച്ച് കുട്ടികൾക്കൊപ്പം കഴിയാനെത്തുന്ന ലൈജുവിനും വിധി സമ്മാനിച്ചത് ഒരിക്കലും ആറാത്ത നൊമ്പരം. സഹോദരൻ ജിൽബർട്ടും മൂവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം മൂവാറ്റുപുഴ നിർമല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിൽറ്റയുടെ അച്ഛൻ ലൈജു വിദേശത്താണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP