Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ല, ശുഭവാർത്തയില്ല: നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രാർത്ഥന വിഫലമായി; ട്രെയിനിൽ വച്ച് കാണാതായ സൈനികൻ അനീഷ് കുമാറിന്റെ മൃതദേഹം നാഗ്പൂരിൽ ട്രാക്കിൽ നിന്ന് കണ്ടെടുത്തു; വാതിലിൽ നിന്ന് വീണതാകാമെന്ന് പ്രാഥമിക നിഗമനം

ഇല്ല, ശുഭവാർത്തയില്ല: നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രാർത്ഥന വിഫലമായി; ട്രെയിനിൽ വച്ച് കാണാതായ സൈനികൻ അനീഷ് കുമാറിന്റെ മൃതദേഹം നാഗ്പൂരിൽ ട്രാക്കിൽ നിന്ന് കണ്ടെടുത്തു; വാതിലിൽ നിന്ന് വീണതാകാമെന്ന് പ്രാഥമിക നിഗമനം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒരു ശുഭവാർത്തയ്ക്ക് വേണ്ടിയാണ് ആ സൈനികന്റെ ഭാര്യയും ബന്ധുക്കളും കാത്തിരുന്നത്. പക്ഷേ, അവർക്ക് കിട്ടിയത് ദുഃഖവാർത്തയാണ്. വീട്ടിലേക്കുള്ള യാത്രാമധ്യേ തീവണ്ടിയിൽ നിന്ന് കാണാതായ സൈനികൻ അടൂർ മണ്ണടി ആർദ്ര ഭവനിൽ വി.അനീഷ്‌കുമാറി(37)ന്റെ മൃതദേഹം നാഗ്പൂരിന് സമീപം റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെടുത്തു.

കഴിഞ്ഞ മൂന്നിന് ജമ്മുകാശ്മിരിൽ നിന്നും പുറപ്പെട്ട അനീഷ് നാലിന് രാവിലെ 11 ന് ഡൽഹിയിൽ നിന്നുള്ള കെ.കെ എക്സ്പ്രസിന്റെ എസി കമ്പാർട്ട്മെന്റിലാണ് നാട്ടിലേക്ക് യാത്ര ചെയ്തിരുന്നത്. കരസേനയിൽ നായിക് ആണ് അനീഷ്‌കുമാർ. കഴിഞ്ഞ മൂന്നിനാണ് നാട്ടിലേക്കു വരാൻ ഇദ്ദേഹത്തിന് അവധി ലഭിച്ചത്. നാലിന് രാവിലെ 11 ന് ഡൽഹിയിൽ നിന്നും കെ.കെ എക്സ്പ്രസിൽ കയറി. ചെങ്ങന്നൂരിനാണ് ടിക്കറ്റ് എടുത്തിരുന്നത്. അന്നു രാത്രി 7.45 ന് ഭാര്യ ഗീതുവിനെ വിളിച്ച് അനീഷ് സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

പിന്നീട് വിളികളൊന്നും വന്നില്ല. പിറ്റേന്ന് രാവിലെ ഇതേ കമ്പാർട്ടുമെന്റിൽ തന്നെയുണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി ഉറക്കമുണർന്നു നോക്കിയപ്പോൾ സീറ്റിൽ അനീഷിനെ കണ്ടില്ല. വൈകിട്ടു വരെയും ഇയാളെ കാണാതായതോടെ അനീഷിന്റെ ബാഗ് തുറന്ന് വീട്ടിലെ ഫോൺ നമ്പർ എടുത്തു. അതിന് ശേഷം കമ്പാർട്ട്മെന്റിലുണ്ടായിരുന്ന മലയാളിയെ കൊണ്ട് അനീഷിന്റെ വീട്ടിലേക്കു വിളിച്ച് ഇയാളെ കാണാതായ വിവരം അറിയിക്കുകയായിരുന്നു.

ചെങ്ങന്നൂരിൽ എത്തുകയാണെങ്കിൽ അനീഷിന്റെ ബാഗും മറ്റു സാധനങ്ങളും കൊണ്ടുപോകാമെന്ന് ഇയാൾ അറിയിച്ചതോടെ വീട്ടുകാർ വ്യാഴാഴ്ച ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി സാധനങ്ങൾ ഏറ്റുവാങ്ങി. അവിടെ ആർ.പി.എഫിൽ പരാതി നൽകുകയും ചെയ്തു. ഭാര്യ ഗീതുവിന്റെ പരാതിയെ തുടർന്ന് ഏനാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയതായി വീട്ടുകാർക്ക് അറിവു ലഭിച്ചത്. വാതിലിൽ നിന്ന് തെറിച്ചു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP