Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഴുത്തുകാരൻ ശ്രീധരൻ പള്ളിക്കര വിട പറയുന്നതോടെ നഷ്ടമാകുന്നത് മികച്ച കഥാകാരനെയും സ്‌നേഹ നിധിയായ അദ്ധ്യാപകനേയും; വീരഞ്ചേരി എൽ പി സ്‌കൂളിൽ 21 വർഷം പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീധരൻ മാസ്റ്റർ വിട പറഞ്ഞത് 78മത്തെ വയസ്സിൽ

എഴുത്തുകാരൻ ശ്രീധരൻ പള്ളിക്കര വിട പറയുന്നതോടെ നഷ്ടമാകുന്നത് മികച്ച കഥാകാരനെയും സ്‌നേഹ നിധിയായ അദ്ധ്യാപകനേയും; വീരഞ്ചേരി എൽ പി സ്‌കൂളിൽ 21 വർഷം പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീധരൻ മാസ്റ്റർ വിട പറഞ്ഞത് 78മത്തെ വയസ്സിൽ

മറുനാടൻ മലയാളി ബ്യൂറോ

തിക്കോടി: അന്തരിച്ച കവിയും കഥാകൃത്തുമായ ശ്രീധരൻ പള്ളിക്കര വിട പറയുമ്പോൾ കേരളത്തിന് നഷ്ടമാകുന്നത് മികച്ച കഥാകാരനെ മാത്രമല്ല, സ്‌നേഹനിധിയായ അദ്ധ്യാപകനെയും കൂടിയാണ്. പള്ളിക്കരമണാട്ടിൽ ശ്രീധരൻ മാസ്റ്ററുടെ(78) 30 വർഷത്തെ അദ്ധ്യാപനജീവിതത്തിൽ 21 വർഷവും ചിങ്ങപുരം വീരവഞ്ചേരി എൽ.പി. സ്‌കൂളിൽ പ്രധാന അദ്ധ്യാപകനായിരുന്നു.

മലയാളത്തിലെ പ്രമുഖ വാരികകളിൽ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ഞാറ്റുവേലയുടെ ആരംഭം, കാലവർഷം, എന്റെ നൂറ്റൊന്ന് കവിതകൾ എന്നീ കവിതാസമാഹാരങ്ങളും ആകാശം വീഴുന്ന ശബ്ദം, അനുരാഗത്തിന്റെ ദംഷ്ട്രകൾ, നാലാമത്തെ നക്ഷത്രം തുടങ്ങി അഞ്ച് കഥാസമാഹാരങ്ങളും വയനാട് പശ്ചാത്തലമാക്കി എഴുതിയ ഇടയന്റെ ആകാശം, തിക്കോടിയും പരിസരവും പശ്ചാത്തലമാക്കി രചിച്ച നോക്കുകുത്തിയുടെ കുപ്പായം, ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് എന്നീ നോവലുകളും രചിച്ചിട്ടുണ്ട്.

നൂറ്റൊന്ന് കവിതകൾക്ക് മൂടാടി ദാമോദരൻ അവാർഡും ജന്മാന്തരങ്ങൾക്ക് കെ.എ. കൊടുങ്ങല്ലൂർ പുരസ്‌കാരവും കുറവനും കുറത്തിയും എന്ന പുസ്തകത്തിന് വി.പി. മുഹമ്മദ് അവാർഡും കഥാസമാഹാരമായ നാലാമത്തെ നക്ഷത്രത്തിന് നന്തനാർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഭാര്യ: പങ്കജാക്ഷി അമ്മ. മക്കൾ: വിഷ്ണു (സീമെറ്റ് നഴ്സിങ് സ്‌കൂൾ, മങ്ങാട്ട് പറമ്പ്), വീണ (ഐ.സി.ഡി.എസ്. സൂപ്പർവൈസർ, ഇരിക്കൂർ). സഹോദരങ്ങൾ: രാഘവൻ നായർ, ദേവകി അമ്മ, പരേതരായ മാധവൻ നായർ, കുഞ്ഞിക്കല്യാണി അമ്മ, കുഞ്ഞി മാധവി അമ്മ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP