Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്ലസ്ടു പരീക്ഷ എഴുതുന്നതിനിടെ വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു; സംഭവം ഹൈദരാബാദിൽ; പരീക്ഷാ ഹാളിൽ കയറുന്നതിന് മുൻപ് വേദന വന്നെങ്കിലും ആശുപത്രിയിൽ പോകാൻ കുട്ടി വിസമ്മതിച്ചെന്ന് സ്‌കൂൾ അധികൃതർ

പ്ലസ്ടു പരീക്ഷ എഴുതുന്നതിനിടെ വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു; സംഭവം ഹൈദരാബാദിൽ; പരീക്ഷാ ഹാളിൽ കയറുന്നതിന് മുൻപ് വേദന വന്നെങ്കിലും ആശുപത്രിയിൽ പോകാൻ കുട്ടി വിസമ്മതിച്ചെന്ന് സ്‌കൂൾ അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പ്ലസ്ടു പരീക്ഷ എഴുതുന്നതിനിടെ വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ഗോപി രാജു (16) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. ഹാളിൽ കയറും മുൻപ് രാജുവിന് നെഞ്ചുവേദന വന്നെങ്കിലും ആശുപത്രിയിൽ പോകണ്ടെന്നാണ് ഗോപി പറഞ്ഞതെന്നും സ്‌കൂൾ അധികൃതർ പറഞ്ഞതായാണ് റിപ്പോർട്ട്.

പരീക്ഷ ആരംഭിച്ച് ഏതാനും സമയത്തിനകം തന്നെ കുട്ടി ബെഞ്ചിലേക്ക് വീഴുകയുമായിരുന്നു. സമീപത്തുള്ള ആശുപത്രിയിൽ ഗോപിയെ ഉടൻ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP