Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥി ഋഷി ജോഷ്വ വിഷാദരോഗത്തിന് അടിമ; മരിക്കുന്നതിനു മുമ്പ് തന്റെ ഇംഗ്ലീഷ് പ്രൊഫസർക്ക് ആത്മഹത്യാ കുറിപ്പ് അയച്ചത് ഇ മെയിലായി; എംഎ രണ്ടാം വർഷ വിദ്യാർത്ഥിയായ ഋഷി ജീവൻ സ്വയം ഒടുക്കിയത് അവസാന സെമസ്റ്റർ പരീക്ഷ പോലും എഴുതാതെ

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥി ഋഷി ജോഷ്വ വിഷാദരോഗത്തിന് അടിമ; മരിക്കുന്നതിനു മുമ്പ് തന്റെ ഇംഗ്ലീഷ് പ്രൊഫസർക്ക് ആത്മഹത്യാ കുറിപ്പ് അയച്ചത് ഇ മെയിലായി; എംഎ രണ്ടാം വർഷ വിദ്യാർത്ഥിയായ ഋഷി ജീവൻ സ്വയം ഒടുക്കിയത് അവസാന സെമസ്റ്റർ പരീക്ഷ പോലും എഴുതാതെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മലയാളി വിദ്യാർത്ഥിയെ ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) ലൈബ്രറി കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എം എ രണ്ടാം വർഷ വിദ്യാർത്ഥിയായ ഋഷി ജോഷ്വ തോമസിനെയാണ് കാമ്പസിലെ ലൈബ്രറിക്ക് താഴെയുള്ള മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കാമ്പസിലെ ഇംഗ്ലീഷ് പ്രൊഫസർക്ക് ഋഷിയുടെ ആത്മഹത്യാ കുറിപ്പ് ഇമെയിലായി ലഭിച്ച ഉടൻ അദ്ധ്യാപകൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഋഷിയെ ഹോസ്റ്റൽ മുറിയിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ലൈബ്രറി കെട്ടിടത്തിന്റെ താഴ്‌നിലയിലെ മുറി അകത്തു നിന്നു പൂട്ടിയിരിക്കുകയായിരുന്നു. കതകിൽ മുട്ടിയപ്പോൾ ഒരു പ്രതികരണവും ഉണ്ടായില്ല.

തുടർന്നു വാതിൽ ബലം പ്രയോഗിച്ചു തുറന്ന് അകത്തു പ്രവേശിച്ചപ്പോഴാണ് ഋഷിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സഫ്ദർജങ് ആശുപത്രിയിൽ ഉടനെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോഷ്വാ താമസിച്ചിരുന്ന മഹി മാദ്വി ഹോസ്റ്റലിന്റെ വാർഡൻ രാവിലെ 11.30നാണു സംഭവം പൊലീസിൽ അറിയിച്ചത്.

ഋഷി ഏതാനും നാളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും വിഷാദത്തിനു ചികിത്സ തേടിയിരുന്നെന്നും പറയുന്നു. ചൊവ്വാഴ്ച നടന്ന അവസാന സെമസ്റ്റർ പരീക്ഷ ഋഷി എഴുതിയിരുന്നില്ല. ജോഷ്വായുടെ കുടുംബം വർഷങ്ങളായി തമിഴ്‌നാട് വെല്ലൂരാണു താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP