Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശാഭിമാനി ആലുവ പ്രാദേശിക ലേഖകൻ സുനീഷ് കോട്ടപ്പുറം നിര്യാതനായി; കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കേ അന്ത്യം; ഫോട്ടോഗ്രാഫിയിലും സജീവമായിരുന്ന ആലുവ മീഡിയ ക്ലബ്ബ് അംഗത്തിന്റെ വിയോഗം സാമ്പത്തിക പരാധീനതകളോട് പടവെട്ടി ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ

ദേശാഭിമാനി ആലുവ പ്രാദേശിക ലേഖകൻ സുനീഷ് കോട്ടപ്പുറം നിര്യാതനായി; കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കേ അന്ത്യം; ഫോട്ടോഗ്രാഫിയിലും സജീവമായിരുന്ന ആലുവ മീഡിയ ക്ലബ്ബ് അംഗത്തിന്റെ വിയോഗം സാമ്പത്തിക പരാധീനതകളോട് പടവെട്ടി ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ

ആലുവ: ആലുവ മീഡിയ ക്ലബ്ബ് അംഗം സുനീഷ് കോട്ടപ്പുറം (31) നിര്യാതനായി. ദേശാഭിമാനി ആലുവ പ്രാദേശിക ലേഖകനും പത്രക്കാരുടെ സ്വന്തം ഫോട്ടോഗ്രാഫറുമായിരുന്ന കരുമാലൂർ മാമ്പ്ര കിഴക്കേടത്ത് പള്ളം വീട്ടിൽ സി.എസ്. സുനേഷ് ഇന്നലെ രാത്രി 11.30 തോടെയാണ് മരണപ്പെട്ടത്. ജനീഷ് കോട്ടപ്പുറം എന്ന പേരിലാണ് പൊതുവിൽ അറിയപ്പെട്ടിരുന്നത്.

കാൻസർ രോഗബാധയെ തുടർന്ന് ആലുവ ചുണങ്ങുംവേലി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സാമ്പത്തിക പരാധീനതകളെത്തുടർന്ന് ചികിത്സകൾക്കായി ചികിത്സാ സഹായ സമിതി രൂപീകരിച്ച് ധനസമാഹരണം നടത്തി വരികയായിരുന്നു.
ഇന്നലെ രാത്രി 11.30 യോടെയായിരുന്നു മരണം. കൂലിപ്പണിക്കാരായ സുബ്രഹ്മണ്യൻ - മങ്ക ദമ്പതികളുടെ മകനാണ്.

നിർദ്ധന കുടുംബത്തിൽ ജനിച്ച സുനേഷ് ഏറെ കഷ്ടപ്പെട്ടാണ് ഫോട്ടോഗ്രാഫി മേഖലയിൽ സജീവമായത്. ആലുവയിൽ നടക്കുന്ന ഭൂരിഭാഗം പരിപാടികളുടേയും സംഭവങ്ങളുടേയും ദൃശ്യങ്ങൾ പത്രങ്ങൾക്കായി പകർത്തിയിരുന്നത് സുനേഷാണ്. ദി ആലുവ മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ് ട്രഷറാറായി പ്രവർത്തിച്ചു വരികയായിരുന്നു.

സുനീഷ് കോട്ടപ്പുറമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അടുത്തിടെയാണ് ആലുവ ശ്രീകൃഷ്ണ ടെമ്പിൾ റോഡിൽ 'ലില്ലിപ്പുട്ട്സ്' എന്ന പേരിൽ സ്വന്തം സ്റ്റുഡിയോ തുടങ്ങിയത്. ബാങ്ക് വായ്പയെടുത്ത് നിർമ്മിച്ച വീട് കഴിഞ്ഞ പ്രളയകാലത്ത് മുഴുവനായും വെള്ളത്തിനടിയിലായിരുന്നു. വീട്ടുപകരണങ്ങളും നശിച്ചു. വീട് നിർമ്മിച്ചതിന്റെ ബാധ്യത നിലനിൽക്കേയാണ് പ്രളയം നാശം വിതച്ചത്.

പുതിയ സ്റ്റുഡിയോവിലൂടെ ജീവിതം വീണ്ടും മുന്നോട്ട് കൊണ്ടു പോകുന്നതിനിടെയാണ് ക്യാൻസർ ജീവൻ അപഹരിച്ചത്. വയറുവേദനയെ തുടർന്ന് രാജഗിരി ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ക്യാൻസർ രോഗം കണ്ടെത്തിയത്. സഹോദരി: സുനിത. സംസ്‌കാരം വൈകിട്ട് 3.30-ന് വീട്ടുവളപ്പിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP