Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവ ദേശീയ നീന്തൽ താരത്തിന്റെ അപ്രതീക്ഷിത മരണം ചെന്നൈയിൽ വാഹനാപകടത്തിൽ; 50 മീറ്ററിൽ ദേശീയ റെക്കോഡ് സ്വന്തമാക്കിയ ബാലകൃഷ്ണൻ 2010-ൽ ധാക്കയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ ബാക്ക്സ്ട്രോക്കിൽ സ്വർണവും 100 മീറ്ററിലെ വെള്ളി മെഡൽ ജേതാവും; അമേരിക്കയിൽ ജോലി ചെയ്യുന്ന താരം ഇന്ത്യയിലെത്തിയത് വിസാ കാലാവധി അവസാനിച്ചതോടെ; നടുക്കം മാറാതെ സുഹൃത്തുക്കൾ

യുവ ദേശീയ നീന്തൽ താരത്തിന്റെ അപ്രതീക്ഷിത മരണം ചെന്നൈയിൽ വാഹനാപകടത്തിൽ; 50 മീറ്ററിൽ ദേശീയ റെക്കോഡ് സ്വന്തമാക്കിയ ബാലകൃഷ്ണൻ 2010-ൽ ധാക്കയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ ബാക്ക്സ്ട്രോക്കിൽ സ്വർണവും 100 മീറ്ററിലെ വെള്ളി മെഡൽ ജേതാവും; അമേരിക്കയിൽ ജോലി ചെയ്യുന്ന താരം ഇന്ത്യയിലെത്തിയത് വിസാ കാലാവധി അവസാനിച്ചതോടെ; നടുക്കം മാറാതെ സുഹൃത്തുക്കൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ദേശീയ നീന്തൽതാരം എം.ബി. ബാലകൃഷ്ണന്റെ അപ്രതീക്ഷിത മരണം ഞെട്ടലോടെയാണ് സുഹൃത്തുക്കൾ കേട്ടത്. മൂന്നാം വയസ്സിൽ നീന്തൽ പഠിച്ച ബാലകൃഷ്ണൻ കുട്ടിക്കാലത്തുതന്നെ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. നീന്തലിൽ 50 മീറ്ററിൽ ദേശീയ റെക്കോഡ് സ്വന്തമാക്കിയിരുന്നു. 2010-ൽ ധാക്കയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ ബാക്ക്സ്ട്രോക്കിൽ സ്വർണവും 100 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്.29 വയസായിരുന്നു ഈ യുവതാരത്തിന്.

ചൊവ്വാഴ്ച രാത്രി അരുമ്പാക്കത്തിനു സമീപം ബൈക്കിൽനിന്ന് തെറിച്ചുവീണ് ലോറിക്കടിയിൽപ്പെട്ടായിരുന്നു ബാലകൃഷ്ണന്റെ മരണം.അമേരിക്കയിൽ സോഫ്റ്റ്‌വേർ മേഖലയിൽ ജോലിചെയ്യുകയായിരുന്നു. വിസാ കാലാവധി അവസാനിച്ചതിനെത്തുടർന്ന് അടുത്തിടെയാണ് ചെന്നൈയിലെത്തിയത്. അപകടമരണമെന്നനിലയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് അണ്ണനഗർ ട്രാഫിക് പൊലീസ് അറിയിച്ചു.

അപകടത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച രാത്രി ഷേണായ് നഗർ ജയലക്ഷ്മി കോളനിയിലെ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ബാലകൃഷ്ണൻ. വനിതാസുഹൃത്തും കൂടെയുണ്ടായിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു. ബാലകൃഷ്ണനും സുഹൃത്തും തെറിച്ചുവീണു. ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ട് ബാലകൃഷ്ണൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. നിസ്സാരപരിക്കുകളോടെ സുഹൃത്ത് രക്ഷപ്പെട്ടു. ലോറി ഡ്രൈവർ സുബ്രഹ്മണ്യൻ അറസ്റ്റിലാണ്.അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഡോക്ടർ ദമ്പതിമാരുടെ മകനാണ് ബാലകൃഷ്ണൻ. ശവസംസ്‌കാരം ബുധനാഴ്ച വൈകീട്ട് നടന്നു.

ബാലകൃഷ്ണനെ ഒരുനോക്കു കാണാൻ നിരവധി സുഹൃത്തുക്കൾ എത്തി. നീന്തൽരംഗത്ത് ഒട്ടേറെ നേട്ടങ്ങള സ്വന്തമാക്കിയ ബാലകൃഷ്ണൻ ഉയരങ്ങൾ താണ്ടിയപ്പോഴും ജീവിതത്തിൽ എളിമ നിലനിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സ്‌കൂൾ പഠനകാലത്ത് പഠനത്തിലും കായിക രംഗമുൾപ്പെടെ എല്ലാ മേഖലകളിലും കഴിവു പ്രകടിപ്പിച്ച വ്യക്തിയായിരുന്നുവെന്ന് സഹപാഠിയായ വെങ്കട്ടരാമൻ അനുസ്മരിച്ചു.

ഏറ്റെടുത്ത എല്ലാ മേഖലയിലും വിജയിക്കണമെന്ന ദൃഡനിശ്ചയമുണ്ടായിരുന്നു ബാലകൃഷ്ണന്. ഒപ്പമുള്ളവരെ എല്ലാ കാര്യങ്ങളിലും പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്നും വെങ്കട്ടരാമൻ പറഞു. എല്ലാ സുഹൃത്തുക്കളേയും കൂട്ടിയിണക്കുന്ന പാലമായിരുന്നു ബാലകൃഷ്ണനെന്ന് സുഹൃത്ത് സ്‌നേഹ രമേഷ് പറഞ്ഞു. അണ്ണാ സർവകലാശാല ഗിണ്ടി എൻജിനീയറിങ് കോളേജ് കാമ്പസിൽനിന്ന് ബിരുദം പൂർത്തിയാക്കിയ ബാലകൃഷ്ണൻ അമേരിക്കയിലാണ് ഉപരിപഠനം നടത്തിയത്. തുടർന്ന് അവിടെത്തന്നെ ജോലി ലഭിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP