Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

പെൺകുട്ടികളുടെ നൃത്ത വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതിന് പിന്നാലെ യുവനടന്റെ ആത്മഹത്യ; ടിവി താരം രാഹുൽ ദിക്ഷിത് തൂങ്ങിമരിച്ചത് ഓഷിവാരയിലുള്ള വീട്ടിൽ; രാഹുലിന്റെ ശരീരത്തിൽ മുറിവുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥർ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണെന്നും പിതാവ്

പെൺകുട്ടികളുടെ നൃത്ത വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതിന് പിന്നാലെ യുവനടന്റെ ആത്മഹത്യ; ടിവി താരം രാഹുൽ ദിക്ഷിത് തൂങ്ങിമരിച്ചത് ഓഷിവാരയിലുള്ള വീട്ടിൽ; രാഹുലിന്റെ ശരീരത്തിൽ മുറിവുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥർ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണെന്നും പിതാവ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പെൺകുട്ടികളുടെ നൃത്ത വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് പിന്നാലെ ടിവി താരത്തിന്റെ ആത്മഹത്യ. ഹിന്ദി ടെലിവിഷൻ താരമായ രാഹുൽ ദിക്ഷിത്തിനെയാണ് ഓഷിവാരയിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ജയ്പൂർ സ്വദേശിയാണ്. കഴിഞ്ഞ ദിവസം ഇയാൾ ഇവിടത്തെ പബ്ബിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ രണ്ട് പെൺകുട്ടികൾ നൃത്തം ചെയ്യുന്ന വീഡിയോ രാഹുൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച് മണിക്കൂറുകൾക്കകമാണ് സംഭവം. ഈ വീഡിയോ രാഹുൽ തന്നെ ഫോണിൽ പകർത്തിയതാകാമെന്നാണ് പൊലീസ് നിഗമനം.

നമ്മുടെ പ്രിയപ്പെട്ട ഗാനം എന്ന സന്ദേശത്തോടെ ലവ് യു എന്ന ഹാഷ് ടാഗോടെയാണ് അർദ്ധരാത്രിയിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രൂപാലി കശ്യപിന് ടാഗ് ചെയ്ത വീഡിയോയിൽ രണ്ടു പെൺകുട്ടികൾ മാത്രമാണ് ഫ്രെയിമിൽ കാണുന്നത്. അടങ്ങാത്ത അഭിനയ മോഹവുമായി മുംബൈയിലെത്തിയ രാഹുലിനു ശ്രദ്ധിക്കപ്പെടുന്ന റോളുകളൊന്നും ഇനിയും ലഭിച്ചിട്ടില്ല.പാർട്ടി കഴിഞ്ഞെത്തിയ രാഹുലിനെ മരണത്തിലേക്ക് നയിക്കുവാനുണ്ടായ കാരണമെന്തെന്ന് ഇനിയും വ്യക്തമല്ല. രാഹുൽ ഫേസ്‌ബുക്കിൽ സജീവമല്ലെന്നതും ശ്രദ്ധേയമാണ്. 2018 ജൂൺ 15ന് ശേഷം ഇന്നലെയാണ് ഇയാൾ ഫേസ്‌ബുക് വീണ്ടും ഉപയോഗിച്ചതായി കാണുന്നത്.

 

എന്നാൽ തന്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ചാണ് രാഹുലിന്റ പിതാവ് മഹേഷ് തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുലിന്റെ ശരീരത്തിൽ മുറിവുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ മനഃപൂർവം കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും മഹേഷ് പരാതിപ്പെടുന്നു. കൂടാതെ രാഹുലിന്റെ മരണത്തിന് ഉത്തരവാദി രൂപാലിയാണെന്നും ആരോപിച്ചാണ് മഹേഷിന്റെ ഏറ്റവും ഒടുവിലത്തെ ഫേസ്‌ബുക് പോസ്റ്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP