Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെയ് 30 ന് വിവാഹമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും വിളിച്ചുപറഞ്ഞു; നിശ്ചയം കഴിഞ്ഞ് തലസ്ഥാനത്ത് നിന്ന് മട്ടന്നൂരിലേക്ക് 14 അംഗ സംഘം ടെമ്പോ ട്രാവലറിൽ; നാട്ടിൽ കാത്തിരുന്നവരെ ഞെട്ടിച്ച് വാർത്തയെത്തി: പ്രതിശ്രുതവരനടക്കം മൂന്നുപേർ ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ചു; ബിനീഷിന്റെയും ബന്ധുക്കളുടെയും മരണത്തിൽ കണ്ണീരണിഞ്ഞ് തെരൂർ ഗ്രാമം

മെയ് 30 ന് വിവാഹമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും വിളിച്ചുപറഞ്ഞു; നിശ്ചയം കഴിഞ്ഞ് തലസ്ഥാനത്ത് നിന്ന് മട്ടന്നൂരിലേക്ക് 14 അംഗ സംഘം ടെമ്പോ ട്രാവലറിൽ; നാട്ടിൽ കാത്തിരുന്നവരെ ഞെട്ടിച്ച് വാർത്തയെത്തി: പ്രതിശ്രുതവരനടക്കം മൂന്നുപേർ ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ചു; ബിനീഷിന്റെയും ബന്ധുക്കളുടെയും മരണത്തിൽ കണ്ണീരണിഞ്ഞ് തെരൂർ ഗ്രാമം

രഞ്ജിത്ത് ബാബു

കണ്ണൂർ: പ്രതിശ്രുത വരനടക്കം മൂന്ന് പേരുടെ അപകടമരണം മട്ടന്നൂർ തെരൂർ ഗ്രാമത്തേയും ചാവശ്ശേരിയേയും നടുക്കിയിരിക്കയാണ്. തെരൂറിലെ ബിപിനാലയത്തിൽ വി.കെ. ബിനീഷിന്റേയും ചാവശ്ശേരി പറമ്പിലെ ഒ. പ്രസന്നയുടേയും കുറുങ്കളത്തെ വിജയകുമാറിന്റേയും മരണത്തിൽ നാട് വിറങ്ങലിച്ചിരിക്കയാണ്. ബിനീഷിന്റെ വിവാഹ നിശ്ചയത്തിനായിരുന്നു ബുധനാഴ്ച 14 അംഗ ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിരുന്നത്. വിവാഹ നിശ്ചയ ശേഷം വിവാഹ തീയ്യതി അറിയിക്കാൻ നാട്ടിലെത്തുന്ന ബിനീഷിനേയും ബന്ധുക്കളേയും കാത്തു നിന്നവർക്ക് ദുഃഖവാർത്തയാണ് ശ്രവിക്കാൻ കഴിഞ്ഞത്. ആലപ്പുഴയിൽ വെച്ച് പ്രതിശ്രുത വരനടക്കം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയും ബിനീഷടക്കം മൂന്ന് പേർ സംഭവ സ്ഥലത്തു വെച്ച് തൽക്ഷണം മരണമടഞ്ഞുവെന്ന വാർത്തയാണ് നാട്ടിലെത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞ് ടെംബോ ട്രാവലറിൽ രാത്രി മട്ടന്നൂരിലേക്ക് പുറപ്പെട്ടുകയായിരുന്നു.

മെയ് 30 നായിരുന്നു തിരുവനന്തപുരം സ്വദേശിയായ യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹം ഉറപ്പിച്ചതിലുള്ള സന്തോഷത്തോടെയായിരുന്നു ബിനീഷും ബന്ധുക്കളും നാട്ടിലേക്ക് പുറപ്പെട്ടത്. അതിനിടെ വിവാഹ തീയ്യതി മെയ് 30 ആണെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും മൊബൈൽ വഴി അറിയിക്കുകയും ചെയ്തിരുന്നു. ലോറി ഡ്രൈവറും ലോഡിങ് തൊഴിലാളിയുമായ ബിനീഷ് നിർദ്ധന കുടുംബത്തിൽപെട്ട യുവാവായിരുന്നു. അടുത്ത ബന്ധുവായിരുന്നു തിരുവനന്തപുരത്തെ യുവതിയുമായുള്ള വിവാഹത്തിലേക്ക് ബന്ധപ്പെടുത്തിയത്. തെരൂറിലെ രവീന്ദ്രന്റേയും ശ്യാമളയുടേയും മകനാണ് മരിച്ച ബിനീഷ്. സഹോദരി ബിപിന. ചാവശ്ശേരി പറമ്പിലെ പുരുഷോത്തമന്റെ ഭാര്യയാണ് മരിച്ച പ്രസന്ന. മക്കൾ പ്രയാഗ, പ്രജിത്ത്. മരിച്ച വിജയകുമാറിന്റെ ഭാര്യയാണ് രമ്യ. മക്കൾ വിഷ്ണു ദത്ത്, വിഷ്ണു പ്രിയ. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നാട്ടുകാരും ബന്ധുക്കളും ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്. ചേർത്തല താലൂക്കാശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം മട്ടന്നൂരിലെത്തിക്കും. പരിക്കേറ്റവർ ആലപ്പുഴയിലെ വിവിധ ആശുപത്രിയിൽ കഴിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP