Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കല്ലടയാറ്റിലെ ആഴങ്ങളിൽ പതിയിരുന്ന മരണം കവർന്നെടുത്തത് സഹോദരങ്ങളടക്കം മൂന്ന് വിദ്യാർത്ഥികളെ; ദാരുണ സംഭവം അരങ്ങേറിയത് അടൂരിന് സമീപം ഏനാത്ത്; കല്ലടയാറ്റിലെ തെങ്ങുംപുഴയിൽ കൗമാരക്കാരുടെ ജീവൻ പൊലിഞ്ഞതോടെ നെഞ്ചു തകർന്ന് നാട്

കല്ലടയാറ്റിലെ ആഴങ്ങളിൽ പതിയിരുന്ന മരണം കവർന്നെടുത്തത് സഹോദരങ്ങളടക്കം മൂന്ന് വിദ്യാർത്ഥികളെ; ദാരുണ സംഭവം അരങ്ങേറിയത് അടൂരിന് സമീപം ഏനാത്ത്; കല്ലടയാറ്റിലെ തെങ്ങുംപുഴയിൽ കൗമാരക്കാരുടെ ജീവൻ പൊലിഞ്ഞതോടെ നെഞ്ചു തകർന്ന് നാട്

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: അടൂരിൽ സഹോദരങ്ങളടക്കം മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. അടൂർ ഏനാത്താണ് സംഭവം. ഏനാത്ത് സ്വദേശി കുരുമ്പേലിൽ നാസറിന്റെ മക്കളായ നാസിം (15) അജ്മൽ (19) ഇവരുടെ ബന്ധു നിയാസ് (15) എന്നിവരാണ് മരിച്ചത്. കല്ലടയാറ്റിലെ തെങ്ങും പുഴയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

ഉച്ചയോടെ കുട്ടികൾ കുളിക്കാനായി ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.രണ്ടു പേർ ആദ്യം ഒഴുക്കിൽപെടുകയും ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാമത്തെ വിദ്യാർത്ഥിയും മുങ്ങിതാഴുകയായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അത് വിഫലമായി. പിന്നീട് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതശരീരങ്ങൾ അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കല്ലടയാറ്റിലെ ആഴംകൂടിയ ഇവിടെ അപകടം നിത്യ സംഭവമാണ്. ചെറിയ മഴയിൽ പോലും ജലനിരപ്പ് ഉയരുന്നതും ശക്തമായ അടിയൊഴുക്കുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP