Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത് എൻട്രൻസ് കോച്ചിങ്ങിന്; നെടുമ്പാശേരിയിൽ നിന്നുള്ള യാത്രയ്ക്കിടെ കൂത്താട്ടുകുളത്ത് വച്ച് വാഹനാപകടം; പള്ളിക്കത്തോട് സ്വദേശിയായ വിദ്യാർത്ഥിനി അലീന എൽസ ജോസഫ് മരിച്ചു; കൂട്ടിക്കൊണ്ടുപോകാൻ വന്ന പിതൃസഹോദരപുത്രൻ എബിനും മരണപ്പെട്ടു

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത് എൻട്രൻസ് കോച്ചിങ്ങിന്; നെടുമ്പാശേരിയിൽ നിന്നുള്ള യാത്രയ്ക്കിടെ കൂത്താട്ടുകുളത്ത് വച്ച് വാഹനാപകടം; പള്ളിക്കത്തോട് സ്വദേശിയായ വിദ്യാർത്ഥിനി അലീന എൽസ ജോസഫ് മരിച്ചു; കൂട്ടിക്കൊണ്ടുപോകാൻ വന്ന പിതൃസഹോദരപുത്രൻ എബിനും മരണപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാനായി നാട്ടിലെത്തിയ പെൺകുട്ടിയും പിതൃസഹോദര പുത്രനും വാഹനാപകടത്തിൽ മരിച്ചു. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി അലീന എൽസ ജോസഫ്(18), അലീനയുടെ പിതൃസഹോദര പുത്രൻ എബിൻ അനുമോൻ (13) എന്നിവരാണു മരിച്ചത്.പിതൃസഹോദരൻ അനുമോനെ ഗുരുതരമായ പരിക്കുകളോടെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

പുലർച്ചെ കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ അലീന ജോസഫിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു അനുമോനും മകനും. എന്നാൽ പുലർച്ചെയുള്ള യാത്രയ്ക്കിടെ എം സി റോഡിൽ കൂത്താട്ടുകുളം അമ്പലംകുന്നിന് സമീപം വച്ച് കാർ നിയന്ത്രണം വിട്ട് ടിപ്പറിൽ ഇടിച്ചായിരുന്നു അപകടം.അനുമോൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. അപകടത്തിൽ കാർ നിശേഷം തകർന്നിട്ടുണ്ട്. അലീനയുടെയും എബിന്റെയും മൃതദേഹം ദേവമാതാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുവൈറ്റ് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു അലീന. ഇവിടെ പ്ലസ് ടുവും പൂർത്തിയാക്കിയ ശേഷം എൻ്ട്രൻസ് കോച്ചിംഗിനായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. വീട്ടിൽ നിന്ന് പാലായിലെ ബ്രില്ല്യന്റിൽ എൻട്രൻസ് കോച്ചിംഗിന് ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. കുവൈറ്റിലെ എബനൈസർ പ്രെയർ ഫെലോഷിപ്പ് ചർച്ചിൽ അംഗങ്ങളാണ് ജോസഫും കുടുംബവും. സംസ്‌കാരം പിന്നീട്.

അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലാണ് അലീന പഠനം പൂർത്തിയാക്കിയത്. കുവൈറ്റിൽ ജോലിക്കാരായ ജോസഫ് യോഹന്നാന്റെയും ബീന യോഹന്നാന്റെയും ഏക മകളാണ് അലീന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP