Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിമലയാറ്റിലെ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിലെ ചുഴിയിൽ പെട്ട് രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; തേലപ്പുഴക്കടവിൽ അപകടത്തിൽ പെട്ടത് 13 അംഗ വിനോദ യാത്രാസംഘത്തിലെ സച്ചിനും ആകാശും; ഇരുവരും ചങ്ങനാശേരി മോർക്കുളങ്ങര സ്വദേശികൾ

മണിമലയാറ്റിലെ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിലെ ചുഴിയിൽ പെട്ട് രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; തേലപ്പുഴക്കടവിൽ അപകടത്തിൽ പെട്ടത് 13 അംഗ വിനോദ യാത്രാസംഘത്തിലെ സച്ചിനും ആകാശും; ഇരുവരും ചങ്ങനാശേരി മോർക്കുളങ്ങര സ്വദേശികൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചങ്ങനാശേരി സ്വദേശികളായ സച്ചിൻ (19), ആകാശ് (19) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെ വായ്പൂർ ശാസ്താംകോയിക്കൽ തേലപ്പുഴ കടവിലായിരുന്നു സംഭവം. തേലപ്പുഴക്കടവ് തൂക്കുപാലത്തിനടുത്തുള്ള ചെക്ക്ഡാമിലാണ് മുങ്ങിമരിച്ചത്. 13 അംഗ വിനോദയാത്ര സംഘത്തിലെ അംഗങ്ങളാണിവർ. വിദ്യാർത്ഥികൾ മുങ്ങി താഴുന്നത് കണ്ട മറ്റ് വിദ്യാർത്ഥികൾ ഒച്ചവെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ കൊണ്ടുപോയി.

ചങ്ങനാശ്ശേരി മോർക്കുളങ്ങര സ്വദേശികളാണ് മരിച്ച രണ്ട് യുവാക്കളും. ദേവി ഡക്കറേഷൻ മോർക്കുളങ്ങര ഉടമ സുരയുടെ മകനാണ് ആകാശ്.മരിച്ച രണ്ട് പെരും ഡിഗ്രി വിദ്യാർത്ഥികളാണ്. ഇവർ കുളിക്കുന്നതിനിടയിൽ അപകടം നിറഞ്ഞ കയത്തിലെ ചുഴിയിൽ പെടുകയായിരുന്നു ആകാശിന്റെ പിതാവ് ചങ്ങനാശ്ശേരി മാർക്കറ്റിൽ യൂണിയൻ തൊഴിലാളിയായും, സച്ചിന്റെ പിതാവ് മോർക്കുളങ്ങരയിൽ പന്തൽ ജോലിയും ചെയ്യുന്നതായാണ് പ്രാഥമിക വിവരം

അവധി ദിവസങ്ങൾ ആയതിനാൽ നെടുംകുന്നം, ചങ്ങനാശ്ശേരി, മല്ലപ്പള്ളി, തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് പാലം കാണാനും കുളിക്കാനുമായി ഇവിടെ എത്തുന്നത് മുൻപും ഇവിടെ മുങ്ങി മരണങ്ങൾ തുടർക്കഥയാണ്. ആറ്റിലെ ചുഴികളുടെയും കയങ്ങളുടെയും കാര്യങ്ങൾ പറഞ്ഞു നാട്ടുകാർ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും വിദ്യാർത്ഥികൾ ഇതനുസരിക്കാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP